നടി ഐശ്വര്യ ലക്ഷ്മി മലയാള സിനിമ പ്രേമികൾക്ക് പ്രിയങ്കരിയാണ്. നടി സിനിമയിൽ എത്തിയത് തന്റെ എംബിബിഎസ് പഠനം പൂർത്തിയാക്കിയതിന് ശേഷമാണ്. ഐശ്വര്യ അഭിനയരംഗത്ത് തുടക്കം കുറിച്ചത് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിക്കൊണ്ടാണ്. തുടർന്ന് താരം മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. നടി ഇപ്പോൾ തമിഴിലും തിളങ്ങുകയാണ്. പൊന്നിൻ ശെൽവൻ എന്ന മണിരത്‌നം ചിത്രത്തിലും നടി വേഷമിട്ടിട്ടുണ്ട്.
ടോവിനോയൊടോപ്പം അഭിനയിച്ച മായാനദി വൻ ഹിറ്റായിരുന്നു. മായാനദിയിലെ സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ഡയലോഗും, കിസ്സും, വിവാദമുണ്ടാക്കിയോ എന്ന ചോദ്യത്തിന് ഐശ്വര്യ നൽകിയ മറുപടി ഇങ്ങനെ, ഒരു പെണ്ണു പറയുന്നു എന്നതുകൊണ്ടു തന്നെയാണ് സെക്സ് ഈസ് നോട്ട് ആ പ്രോമിസ് എന്ന ഡയലോഗ് ഇത്രയധികം ചർച്ചാ വിഷയമായത്. എന്നാൽ വളരെ പക്വമായി പോസിറ്റീവായാണ് എല്ലാവരും അക്കാര്യങ്ങളെ എടുത്തത്, അത് സിനിമയുടെ മികവു തന്നെയാണ്.
മായനദിയുടെ ട്രെയിലർ ഇറങ്ങിയ സമയത്തു സുഹൃത്തുക്കളെല്ലാം ഗംഭീരമായെന്ന് പറഞ്ഞിരുന്നു. ഇപ്പോഴും എന്നെ പലരും ഇഷ്ടപ്പെടുന്നതിനുള്ള ഒരു കാരണവും അപ്പുവാണ്. അപ്പുവിന്റെ പോലെ ഒരുപാട് ഇൻസെക്യൂരിറ്റീസ് ഉള്ള എന്നാൽ പുറമേ ബോൾഡായി തോന്നുന്ന പോലെയുള്ള ഒരാളാണ് ഞാൻ. ചില സമയങ്ങളിൽ ആത്മവിശ്വാസം വളരെയധികം കുറയുന്നൊരാളാണ്. ഇപ്പോഴും എന്റെ തെരഞ്ഞെടുപ്പുകൾ ശരിയല്ലേയെന്നൊക്കെ കൺഫ്യൂഷ്യൻ വരാറുണ്ട്. തമിഴ് സിനിമകളിലേക്ക് വിളിവരുന്നതും മായാനദി കണ്ടിട്ടാണ്. അതുകൊണ്ടു തന്നെ അപ്പു എപ്പോഴും സ്പെഷ്യലാണ്.