ആ ചോദ്യമാണ് എനിക്ക് തീരെ ഇഷ്ടമല്ലാത്തത്! ശ്രദ്ധ നേടി ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ!

ഐശ്വര്യ ലക്ഷ്മി മലയാളികളുടെ പ്രിയനടിയാണ്. താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് മായാനദി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ്. ഇപ്പോൾ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലും തമിഴിലുമായി തിളങ്ങി നിൽക്കുകയാണ് ഐശ്വര്യ. താരം അഭിനയിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രണ്ടു ഭാഗങ്ങൾ ആയിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.

ജീവിതത്തിൽ ഇഷ്ടം ഇല്ലാത്ത ചോദ്യങ്ങളെ പറ്റി തുറന്നു പറയുകയാണ് നടി. ഒരു അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന ചോദ്യത്തെപ്പറ്റി ഐശ്വര്യ തുറന്നുപറയുന്നു. അടുത്ത സിനിമയൊന്നും ഇല്ലേ എന്ന ചോദ്യമാണ് തന്നെ ഏറ്റവും അധികം ചൊടിപ്പിക്കുന്നത് എന്നാണ് താരം പറയുന്നത്. അങ്ങനെയുള്ള ആളുകളുടെ ചോദ്യം തനിക്ക് ഇഷ്ടമില്ല എന്ന് താരം പറയുന്നു. അതേസമയം ആ ചോദ്യത്തിൽ തെറ്റൊന്നുമില്ല എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്.

ചോദിക്കുന്ന രീതിയാണ് പലപ്പോഴും കുഴപ്പമാവുക. കോവിഡിന് ശേഷമാണ് ഈയൊരു പ്രശ്നം കൂടി വന്നത്. സൂപ്പർ മാർക്കറ്റിൽ ഒക്കെ നിൽക്കുമ്പോഴായിരിക്കും ആളുകൾ അടുത്ത് വന്ന് ഇങ്ങനെ ചോദിക്കുക. അത്തരം ഉള്ള ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് പലപ്പോഴും മറുപടി നൽകാറുള്ളത്. താരം പറയുന്നു. തന്നെ കാണുമ്പോൾ അടുത്ത സിനിമ തരാൻ കൊള്ളാത്ത ആളാണെന്ന് തോന്നുന്നുണ്ടോ എന്നുവരെ ചിന്തിച്ചിട്ടുണ്ട് എന്നും ഐശ്വര്യ പറയുന്നു. ചോദിക്കുന്ന രീതിയെ തന്നെയാണ് താരം ചൂണ്ടിക്കാണിക്കുന്നത്.

Related posts