ഇതിനുശേഷം അഭിനയം നിർത്തേണ്ടി വന്നാലും ഞാൻ സന്തോഷവതിയായിരിക്കും:ഐശ്വര്യ ലക്ഷ്മി!

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായനദി, വരുത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായാ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് താരമിപ്പോൾ. മലയാളത്തിന് പുറമെ തമിഴിലും തന്റെ വരവറിയിച്ചിരിക്കുകയാണ് താരമിപ്പോൾ. വിശാൽ നായകനായി പുറത്തിറങ്ങിയ ആക്ഷൻ എന്ന ചിത്രത്തിലൂടെ താരം തന്റെ തമിഴ് സിനിമ അരങ്ങേറ്റവും കുറിച്ചു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോളിതാ ജീവിതത്തെക്കുറിച്ചുള്ള സന്തോഷം പറയുകയാണ് താരം, വാക്കുകൾ, വളരെ മാജിക്കൽ ആയൊരു അനുഭവമാണിത്. ഒന്നരമാസത്തോളം ഞാൻ പൊന്നിയിൽ സെൽവന്റെ സെറ്റിൽ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാർ എന്നെ വിളിച്ചപ്പോൾ മുതൽ തന്നെ ഞാൻ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഞാനിപ്പോൾ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാർട്ടിലാണ് നിൽക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും. ‘ജഗമേ തന്തിര’ത്തിന് വേണ്ടി കൂട്ടിയ ശരീരഭാരം അൽപ്പമൊന്നു കുറയ്ക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി അധികമൊന്നും ചെയ്യേണ്ടി വന്നില്ല. നീന്തലും ഭരതനാട്യവുമൊക്കെയായി തിരക്കേറിയ രണ്ടു മാസങ്ങളായിരുന്നു അത്, പക്ഷേ ഞാനത് ആസ്വദിച്ചു.

ഷൂട്ടിംഗിനിടെ പലപ്പോഴും സംവിധായകൻ ഉദ്ദേശിച്ചത് പോലെ ചെയ്യാൻ പറ്റിയില്ലെങ്കിലും അധികം സമ്മർദ്ദം തരാതെയാണ് മണിരത്നം തന്റെ സീനുകൾ ചിത്രീകരിച്ചതെന്ന് ഐശ്വര്യ പറയുന്നു. ഒരു സീൻ ഒരുപാട് തവണ ആവർത്തിച്ച്‌ ചെയ്യേണ്ടി വരുമ്പോൾ ഞാൻ റോബോർട്ടിനെ പോലെയാവും, എനിക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. അദ്ദേഹത്തിന് അതു മനസ്സിലാവുകയും കുറച്ച്‌ മാറ്റങ്ങളിലൂടെ എങ്ങനെ മികച്ച രീതിയിൽ എന്നെ കൊണ്ട് അഭിനയിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. കോവിഡ് രണ്ടാം തരംഗമെത്തിയതോടെ ഷൂട്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മണി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ച്‌ ഏറ്റവും വലിയ കാര്യമാണ്. ഇതിനുശേഷം അഭിനയം നിർത്തേണ്ടി വന്നാലും എന്നെന്നും ഞാൻ സന്തോഷവതിയായിരിക്കും. എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും ഇതു സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്നാണ് താരം പറയുന്നത്. ജഗമേ തന്തിരം, പൊന്നിയൻ സെൽവൻ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി തമിഴിൽ പുറത്തിറങ്ങുന്നത്. ഒപ്പം

Related posts