എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല! ഐശ്വര്യ ലക്ഷ്മി പറയുന്നു!

ഐശ്വര്യ ലക്ഷ്മി മലയാളികളുടെ പ്രിയനടിയാണ്. താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് മായാനദി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ്. ഇപ്പോൾ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലും തമിഴിലുമായി തിളങ്ങി നിൽക്കുകയാണ് ഐശ്വര്യ. ഏറ്റവുമൊടുവിൽ തമിഴിൽ പൊന്നിയന് സെൽവൻ എന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിച്ചത്. പൂങ്കൂഴലി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. താനിത്ര വലിയ നടിയായെങ്കിലും വീട്ടുകാർക്ക് വലിയ താൽപര്യമൊന്നുമില്ലെന്നാണ് നടി പറയുന്നത്. എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

പക്ഷേ ആ സമയത്ത് ഒരു കാസ്റ്റിങ് കോൾ കണ്ടു. വെറുതേ ഒരു രസത്തിനാണ് ഫോട്ടോസ് അയക്കുന്നത്. അതിന് ശേഷം അൽത്താഫിനെ കണ്ടു. എന്റെ ആദ്യ സംവിധായകനാണ് അൽത്താഫ്. ഞണ്ടുകളുടെ ഒരിടവേളയുടെ സിനോപ്സിസ് അദ്ദേഹം ഫോണിൽ കാണിച്ച് തന്നു. ഇത് വായിച്ചോളൂ ഇതാണ് സിനിമയെന്ന് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ലുക്ക് ടെസ്റ്റ് വെച്ചു. അതിന് ശേഷമാണ് കഥാപാത്രത്തെ കിട്ടിയതെന്ന്. ആ സിനിമയിൽ അഭിനയിച്ചത് കൊണ്ടാണ് നല്ലൊരു നടിയാവണമെന്ന് തോന്നിയത്. അവിടം മുതലാണ് സിനിമയോടുള്ള ആഗ്രഹം കൂടിയത്. നന്നായി അഭിനയിക്കണം, നല്ല നടിയാവണം, എന്നൊക്കെ ആഗ്രഹിച്ചു. വളരെ മോശമായിട്ടാണ് ആ സിനിമയിൽ ഞാൻ അഭിനയിച്ചതെന്ന് എനിക്ക് തന്നെ അറിയാം.

പക്ഷേ അതിൽ നിന്നും എനിക്ക് കിട്ടിയത് മുന്നോട്ട് പോവാനുള്ള ഊർജമാണ്. എന്റെ കഴിവിന്റെ മാക്സിമം സിനിമയ്ക്ക് വേണ്ടി കൊടുക്കണമെന്ന് തോന്നി. ഞണ്ടുകളുടെ വീട്ടിൽ ഒരിടവേളയുടെ പാക്കപ്പ് ദിവസം ഞാൻ വല്ലാതെ കരഞ്ഞിരുന്നെന്നും ഐശ്വര്യ പറഞ്ഞു. അന്ന് സെറ്റും അതിലെ ആൾക്കാരെയുമൊക്കെ എനിക്ക് മിസ് ചെയ്ത് തുടങ്ങി. അന്ന് ഞാൻ ആ സിനിമയിൽ അഭിനയിച്ചതും ക്യാമറയ്ക്ക് മുന്നിൽ നിന്നതുമൊക്കെ ശരിയായില്ല. പക്ഷേ അതിലെ തെറ്റെന്താണെന്ന് എനിക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ലെന്നുള്ളതാണ്. പക്ഷേ എനിക്ക് പഠിക്കണമെന്ന് തോന്നി. ഇത്രയധികം സിനിമകളിൽ അഭിനയിച്ചെങ്കിലും വീട്ടിൽ നിന്നുള്ള എതിർപ്പിന് കാര്യമായ മാറ്റം വന്നിട്ടില്ലെന്നും ഐശ്വര്യ പറയുന്നു.

Related posts