നല്ല സമയം ആസ്വദിക്കാന്‍ മറക്കരുത് എന്ന് ഐശ്വര്യ ലക്ഷ്മി! വൈറലായി ചിത്രങ്ങൾ!

ഐശ്വര്യ ലക്ഷ്മി മലയാളികളുടെ പ്രിയനടിയാണ്. താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് മായാനദി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ്. ഇപ്പോൾ മലയാളത്തിലെ മുന്‍നിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ് ഐശ്വര്യ.


ദുബായിലാണിപ്പോള്‍ ഐശ്വര്യ. ദുബായില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരമിപ്പോള്‍. തന്റെ ദുബായ് യാത്ര ശരിക്കും ആസ്വദിക്കുകയാണ് താരം. ദുബായില്‍ നിന്നുള്ള ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ക്യൂട്ട് ആയിട്ടുണ്ടല്ലോ എന്നാണ് ഐശ്വര്യയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കുന്ന കമന്റ്. നല്ല സമയം ആസ്വദിക്കാന്‍ മറക്കരുത് എന്നാണ് ഐശ്വര്യ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. പുതിയ ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റും വരുന്നുണ്ട്.


മുൻപ് വിവാഹത്തെ കുറിച്ചും താരം പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. ആണായാലും പെണ്ണായാലും കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാമ്പത്തിക ഭദ്രതയും മാനസിക പക്വതയും ആവശ്യമാണ്. ചിന്തിച്ച് നല്ലൊരു തീരുമാനത്തിലെത്താനുള്ള മാനസിക പക്വത കുറഞ്ഞത് 25 വയസ്സ് എങ്കിലും ആകണം എന്നാണ് എന്റെ തോന്നൽ. എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല. ഒരു വ്യക്തിക്ക് ജീവിതം മറ്റൊരാളുമായി പങ്കുവെക്കണം എന്ന് തോന്നുന്ന പ്രായമാണ് അയാളുടെ വിവാഹപ്രായം എന്നാണ് താരം പറഞ്ഞത്.

Related posts