അമ്മയുടെ കാഴ്ചപ്പാടിലുള്ള ഒരു വിവാഹം ജീവിതം നടക്കുമെന്ന് തോന്നുന്നുണ്ടോ? ഐശ്വര്യ പറയുന്നു!

ഐശ്വര്യ ലക്ഷ്മി മലയാളികളുടെ പ്രിയനടിയാണ്. താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് മായാനദി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ്. ഇപ്പോൾ മലയാളത്തിലെ മുന്‍നിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ് ഐശ്വര്യ. ഇപ്പോള്‍ തനിക്ക് വിവാഹ ആലോചനകള്‍ വന്നതും അതില്‍ നിന്നും ഒഴിവാകാനായി നടത്തിയ ചില ഇടപെടലുകളെ കുറിച്ചും പറയുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍, ‘എന്റെ അമ്മ ഇടക്കാലത്ത് അങ്ങനെയൊരു പരിശ്രമം നടത്തിയിരുന്നു. ചില ആലോചനകള്‍ വന്നിട്ടുമുണ്ടായിരുന്നു. അമ്മ ആദ്യം എന്റെ പേരില്‍ ഒരു പ്രൊഫൈല്‍ മാട്രിമോണി സൈറ്റില്‍ ഇട്ടു. ആള്‍ക്കാര്‍ക്ക് ഇത് ഞാനാണെന്ന് മനസിലാകുമെന്നും എനിക്ക് നാണക്കേടാണെന്നും പറഞ്ഞ് പ്രശ്നമാക്കിയപ്പോള്‍ അമ്മ അത് അമ്മയുടെ പേരിലാക്കി. എന്നിട്ടും ആലോചനകള്‍ വന്നിരുന്നു. കൊറോണയ്ക്ക് മുന്‍പായിരുന്നു ഇത്. പിന്നെ അവര്‍ക്ക് എന്റെ നിലപാട് എന്താണെന്ന് മനസിലായി. അത് അംഗീകരിക്കാന്‍ തയ്യാറായി. അങ്ങനെ ആ പരിപാടി അവിടെ സ്റ്റോപ്പായി.

പിന്നെ വിവാഹവുമായി ബന്ധപ്പെട്ട് ഞാന്‍ വളരെ ലോജിക്കലായിട്ടുള്ള ചില ചോദ്യങ്ങള്‍ അവരോട് ചോദിച്ചു. അതായത്, എന്നെക്കൊണ്ട് വേറൊരാളുടെ ഉത്തരവാദിത്തം കൂടി എടുക്കാന്‍ പറ്റുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു ഒരു ചോദ്യം. രാവിലെ അലാം വെച്ചാല്‍ പോലും എഴുന്നേല്‍ക്കാത്ത എന്നെയാണോ കല്യാണം കഴിപ്പിച്ച് വിടാന്‍ പോകുന്നത്? എനിക്ക് ഇഷ്ടപ്പെടാത്ത കാര്യമാണെങ്കില്‍ ഞാന്‍ അത് അപ്പോള്‍ തന്നെ പറയുന്ന ആളാണ്. അങ്ങനെ പറയുമ്പോഴേക്ക് അമ്മയുടെ കാഴ്ചപ്പാടിലുള്ള ഒരു വിവാഹം ജീവിതം നടക്കുമെന്ന് തോന്നുന്നുണ്ടോ? പിന്നെ ഞാനെങ്ങനെ അറേഞ്ച്ഡ് മാര്യേജിന് പോകും? ഇങ്ങനെ ചില ചോദ്യങ്ങള്‍ ചോദിച്ചു. പിന്നെ ഇതും കടന്ന് അമ്മ കൊണ്ടുവരുന്ന വിവാഹാലോചനങ്ങളുണ്ട്. അമ്മയ്ക്ക് അത്രയ്ക്കും ഇഷ്ടമായോ എന്ന് ഞാന്‍ ചോദിക്കും. അതെ എന്നു പറഞ്ഞാല്‍ എന്നാല്‍ അമ്മ കല്യാണം കഴിച്ചോ എന്ന് പറയും. അങ്ങനെ രണ്ട് മൂന്ന് തവണയായപ്പോഴേക്കും അമ്മ അത് നിര്‍ത്തി.

Related posts