ശോഭനയും നയന്‍താരയും സാമന്തയും ചെയ്യുന്നതുപോലെയുള്ള കഥാപാത്രങ്ങള്‍ തനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്! മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി!

ഐശ്വര്യ ലക്ഷ്മി മലയാളികളുടെ പ്രിയനടിയാണ്. താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് മായാനദി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ്. ഇപ്പോൾ മലയാളത്തിലെ മുന്‍നിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ് ഐശ്വര്യ. ഇപ്പോഴിതാ ശോഭനയും നയന്‍താരയും സാമന്തയും ചെയ്യുന്നതുപോലെയുള്ള കഥാപാത്രങ്ങള്‍ തനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് പറയുകയാണ് താരം.

ഗ്രാമത്തില്‍ നിന്നുമുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് അര്‍ച്ചന വരുന്നത്. നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. അഭിനയപ്രാധാന്യമുള്ള സിനിമകള്‍ ലഭിക്കുന്നുണ്ട്. ഇതും വേണം അതിന് മുകളിലേക്കുള്ളതും വേണം എന്നാഗ്രഹമുള്ള ആളാണ് ഞാന്‍. അത് പറയാന്‍ ഒരു നാണവുമില്ല. പണ്ട് ശോഭന മാം ചെയ്തത് പോലെയുള്ള കഥാപാത്രങ്ങളും ചെയ്യണം. ഇപ്പോള്‍ സാമന്തയും നയന്‍താരയും ചെയ്യുന്നതുപോലെയുള്ള കൊമേഴ്‌സ്യല്‍ സിനിമകളുടെയും ഭാഗമാകണം. സായ് പല്ലവി ചെയ്യുന്നതുപോലെയൊക്കെ എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ ശ്യാം സിംഘ റോയിയിലേതു പോലത്തെ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്, ഐശ്വര്യ പറഞ്ഞു.


നല്ല സിമനിമകളുടെ ഭാഗമാകാന്‍ ആണ് ആഗ്രഹം. അര്‍ച്ചനയാവുമ്പോഴും പാലക്കാടന്‍ സ്ലാങ് പിടിക്കാന്‍ നോക്കുന്നില്ല. സ്ലാങ് പിടിക്കാന്‍ പോയാല്‍ എന്റെ ഇമോഷന്‍സ് വേറെ വഴിക്ക് പോകും. അതുകൊണ്ട് ആ പരിപാടി നോക്കിയിട്ടില്ല. എനിക്ക് പരിമിതികളുണ്ട്. അത് മനസിലാക്കിയാണ് മുന്നോട്ട് പോകുന്നത്, ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ഐശ്വര്യ നായികയായ പുതിയ ചിത്രം അര്‍ച്ചന 31 നോട്ട് ഔട്ട് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. പ്രൈമറി സ്‌കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്.

Related posts