ഐശ്വര്യ ലക്ഷ്മി എന്ന അഭിനേത്രി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാള സിനിമയിലേക്ക് എത്തുന്നത്. കഴിഞ്ഞ നാലുവർഷങ്ങൾ കൊണ്ട് ഏതൊരാളെയും അതിശയപ്പെടുത്തുന്ന വളർച്ചയാണ് താരത്തിന്റെ അഭിനയജീവിതത്തിൽ ഉണ്ടായിരിക്കുന്നത്. മായനദിയും വരത്തനും തുടങ്ങി ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസകൾ നേടിയിരുന്നു എന്നുള്ളതാണ് വാസ്തവം. മണിരത്നം ചിത്രത്തിൽ നായികയായും എത്തുകയാണ് താരമിപ്പോൾ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവവമാണ് നടി. ഇപ്പോഴിതാ, തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഐശ്വര്യ പങ്കുവെച്ച രണ്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. അമ്മ ആഗ്രഹിക്കുന്ന മകള്‍ എങ്ങനെയാണെന്നും എന്നാല്‍ അമ്മയ്ക്ക് കിട്ടിയ ശരിക്കുമുള്ള മകള്‍ അങ്ങനെയാണെന്നും ആണ് ചിത്രങ്ങളിലൂടെ നടി പറയുന്നത്.
മോഡലിംഗില്‍ നിന്നുമാണ് ഐശ്വര്യ മലയാള സിനിമയിലേക്ക് എത്തുന്നത്. എംബിബിഎസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോണ്‍കോളാണ് തന്നെ സിനിമയിലേക്ക് വഴിതുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളില്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. താരത്തിന്റെ തമിഴ് ചിത്രം ധനുഷിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലര്‍ ജഗമേ തന്തിരം റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ 18 ന് ഓടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.മലയാളത്തില്‍ അര്‍ച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്‌പെഷ്യല്‍, കാണെക്കാണെ, കുമാരി എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്.