BY AISWARYA
ഇന്നും കേള്‍ക്കാനേറെ കൊതിക്കുന്ന പാട്ടുകളിലൊന്നാണ് ഉണ്ണികളേ ഒരു കഥ പറയാം. മോഹന്‍ലാല്‍ നായകനായ ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിലെ ഗാനം അതിമനോഹരമായി പാടി ആരാധകരെ കൈയ്യിലെടുത്തിരിക്കുകയാണ് അഹാന കൃഷ്ണ.തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പാട്ടുപാടുന്ന വീഡിയോ അഹാന പോസ്റ്റ് ചെയ്തത്.
https://www.instagram.com/tv/CZRK8MmF1R0/?utm_source=ig_web_copy_link
ഇതിനോടകം ഒരുലക്ഷത്തി ഇരുപത്തേഴായിരത്തി ഇരുനൂറ്റി എന്‍പത്തിമൂന്ന് പേരാണ് വീഡിയോ കണ്ടത്. മുപ്പത്തിനായിരത്തി അഞ്ഞൂറോളം ലൈക്കുകളും വീഡിയോ വാരികൂട്ടി.
മനോഹരം, അതിഗംഭീരം, നിങ്ങളുടെ ശബ്ദം ആരാധനീയമായതാണ് എന്നീങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.