അമ്മ ഞങ്ങൾക്ക് വേണ്ടി ഒരുപാട് സാക്രിഫൈസ് ചെയ്തിട്ടുണ്ട്! അഹാന പറഞ്ഞത് കേട്ടോ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കൃഷ്ണകുമാറിന്റെ മകളും യുവനടിയുമായ അഹാന കൃഷ്ണ. നടി ഇതിനോടകംതന്നെ അച്ഛനെ പോലെ തന്റെ പാഷനും അഭിനയമാണെന്ന് തെളിയിച്ചുകഴിഞ്ഞു. താരം ഒരുപാട് ചിത്രങ്ങളിൽ നായികയായും സഹനടിയായുമൊക്കെ വേഷമിട്ടിട്ടുണ്ട്. അഹാനയുടേതായി കുറച്ചു ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ ധൈര്യം കാണിക്കുന്ന നടിയാണ് അഹാന. എന്നാൽ ചിലപ്പോൾ നടിക്ക് വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അമ്മ സിന്ധു കൃഷ്ണയ കുറിച്ച് പറയുകയാണ് താരമിപ്പോൾ.

അമ്മ ഞങ്ങൾക്ക് വേണ്ടി ഒരുപാട് സാക്രിഫൈസ് ചെയ്തിട്ടുണ്ട്. എനിക്ക് പത്ത് വയസായപ്പോഴേക്കും ഹൻസിക ജനിച്ചു. ഏകദേശം ഒരു പതിനഞ്ച് കൊല്ലം എന്റെ അമ്മ ആകെ ചെയ്തിട്ടുള്ളത് ഈ പിള്ളേരെ നോക്കുക എന്നുള്ളതാണ്. നമ്മളെ കുളിപ്പിക്കുക, നമ്മളെ റെഡിയാക്കുക, നമ്മുടെ മുടി കെട്ടിത്തരിക, നമുക്ക് ഭക്ഷണം തരിക, സ്‌കൂളിൽ നിന്ന് വിളിക്കുക, ട്യൂഷന് വിടുക, ഡാൻസ് ക്ലാസ്സിൽ കൊണ്ടാക്കുക. അതൊക്കെ മാത്രമാണ് അമ്മ ചെയ്തിരുന്നത്. അതായത് അമ്മ അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ആ പതിനഞ്ച് വർഷം അമ്മ അമ്മയെ തന്നെ മറന്നു, എനിക്ക് എതിർപ്പുള്ള ഒരുകാര്യം, ഒരു അമ്മ എന്ന് പറഞ്ഞാൽ അവർ അമ്മ മാത്രമല്ല. അതിനു മുൻപും ശേഷവും എല്ലാം അവർ സ്വന്തമായൊരു വ്യക്തിത്വമുള്ള ആളുകൾ കൂടിയാണ്. അവർ അവരുടെ ഇമോഷൻസോ അവർ അവരെ തന്നെയോ മറക്കരുത്. പക്ഷെ അമ്മമാർ അവരുടെ സ്നേഹത്തിന്റെ പുറത്ത് അത് ചിലപ്പോൾ മറന്നു പോകും. അപ്പോൾ കുട്ടികൾ എന്ന നിലയ്ക്ക് അവരെ അത് ഓർമ്മിപ്പിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അവർക്ക് വേണ്ടി ഓരോന്ന് ചെയ്തു കൊടുക്കുക എന്നതും’, അഹാന പറയുന്നു.അതുകൊണ്ട് തന്നെ ഞാൻ അമ്മയ്ക്ക് വേണ്ടി ചെയ്യുന്നത് എല്ലാം സാധാരണയായി വരുന്നതാണ്.

ചിലപ്പോൾ ചില കാര്യങ്ങൾ ഞാൻ ബോധപൂർവം അമ്മയ്ക്ക് വേണ്ടി ചെയ്യാറുണ്ട്. അമ്മയെ ഒന്ന് പുറത്ത് കൊണ്ടുപോകാനോ, അമ്മയ്ക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ഒന്ന് വാങ്ങിച്ചുകൊടുക്കാനോ അമ്മയുടെയും സുഹൃത്തുക്കളുടെയും മീറ്റപ്പ് അറേഞ്ച് ചെയ്യാനോ ഒക്കെ ഞാൻ ബോധപൂർവം ശ്രമിക്കാറുള്ളതാണ്. ബാക്കിയൊക്കെ നാച്ചുറലായി വരുന്നതാണ്’, അഹാന പറഞ്ഞു.അടുത്തിടെ തന്റെ ചാനലിൽ പങ്കുവെച്ച ഒരു ക്യൂ ആൻഡ് എ വീഡിയോയിൽ മക്കൾ ചെറുതായിരുന്നപ്പോൾ താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് സിന്ധു മനസ് തുറന്നിരുന്നു. അന്ന് ഒരുപാട് കഷ്ടപ്പെട്ടിരുന്നു ഇന്ന് അതിന് പലിശ സഹിതം ആസ്വദിക്കുകയാണ് എന്നാണ് സിന്ധു പറഞ്ഞത്.

Related posts