മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കൃഷ്ണകുമാറിന്റെ മകളും യുവനടിയുമായ അഹാന കൃഷ്ണ. നടി ഇതിനോടകംതന്നെ അച്ഛനെ പോലെ തന്റെ പാഷനും അഭിനയമാണെന്ന് തെളിയിച്ചുകഴിഞ്ഞു. താരം ഒരുപാട് ചിത്രങ്ങളിൽ നായികയായും സഹനടിയായുമൊക്കെ വേഷമിട്ടിട്ടുണ്ട്. അഹാനയുടേതായി കുറച്ചു ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ ധൈര്യം കാണിക്കുന്ന നടിയാണ് അഹാന. എന്നാൽ ചിലപ്പോൾ നടിക്ക് വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. സൈബർ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകാറുള്ള നടി കൂടിയാണ് താരം.
അടുത്തിടെ അഹാന പങ്കുവച്ച ഒരു ചിത്രവും വൈറലായി മാറിയിരുന്നു. ഇരുപത്തിയഞ്ച് വർഷം പഴക്കമുള്ള അമ്മയുടെ സൽവാർ ധരിച്ചു കൊണ്ടുള്ള അഹാനയുടെ ചിത്രമാണ് വൈറലായത്. അത് കണ്ട ശേഷം അമ്മയുടെ പ്രതികരണം എന്തായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് അഹാന ഇപ്പോൾ. ആ സൽവാർ ഞാൻ അമ്മയുടെ അടുത്ത് നിന്ന് കടം വാങ്ങിയതൊന്നുമല്ല. ഞാൻ എടുത്ത് കൊണ്ടുപോയി അങ്ങ് ഇട്ടതാണ്. അമ്മ ഭയങ്കര സുന്ദരിയാണ്. അമ്മയുടെ ഭംഗി പിള്ളേർക്ക് ആർക്കും കിട്ടിയില്ലെന്ന് എല്ലാവരും പറയാറുണ്ട്. അമ്മയ്ക്ക് അറിയായിരുന്നു ഞാൻ അത് എടുത്ത് ഇടുമെന്ന്. ഇൻസ്റ്റയിലെ ആ ഫോട്ടോ കണ്ട് ഞെട്ടിയതൊന്നുമില്ല. കുറേ നാളായി ഞാൻ ആ ഡ്രസ് എടുത്ത് എന്റെ കബോർഡിൽ സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു,
‘എപ്പോഴോ ആ സൽവാർ ഒരിടത്ത് ഇരിക്കുന്നത് കണ്ടു. എനിക്കത് കണ്ടപ്പോൾ ഭയങ്കരമായി ഇഷ്ടപ്പെട്ടു. പണ്ടത്തെ സൽവാർ ഒന്നും സൈസ് ഫിറ്റിങ് അല്ലല്ലോ. അതുകൊണ്ട് സൈസൊക്കെ എനിക്ക് കറക്ടായിരുന്നു. ഞാൻ അന്നേ അമ്മയോട് പറയുന്നുണ്ട്, അടി ഇറങ്ങുന്ന സമയത്ത് ഏതെങ്കിലും ഇന്റർവ്യൂയിൽ എനിക്കിത് ഇടണമെന്ന് ഉണ്ടെന്ന്. ഒന്നര വർഷമായിട്ട് അടി ഇറങ്ങാൻ വേണ്ടി ഞാൻ വെയ്റ്റ് ചെയ്തിരിക്കുകയാണ്. കാരണം ഏതെങ്കിലും ഇൻർവ്യൂയിൽ എനിക്ക് ആ സൽവാർ ഇടണമെന്നുണ്ട്,’ ‘ആകെ അമ്മ എന്നോട് പറഞ്ഞത് ആ ഫോട്ടോ എടുക്കുമ്പോൾ ഓസിയെ പ്രഗ്നന്റായിരുന്നു എന്നാണ്. ദിയയെ അപ്പോൾ അഞ്ചാറ് മാസം പ്രഗ്നന്റായിരുന്നു. അതാണ് അമ്മയുടെ മുഖമൊക്കെ കുറച്ച് ചബ്ബിയായിട്ട് ഇരിക്കുന്നത്. അല്ലെങ്കിൽ ആ സമയത്ത് അമ്മ കുറച്ച് കൂടെ മെലിഞ്ഞിട്ടാണ് ഇരുന്നിരുന്നത്. അന്ന് ആ സൽവാർ ഇട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷവും ഇഷ്ടവും തോന്നിയെന്നും അഹാന പറഞ്ഞു. അതിന് അത്രയും വർഷത്തെ പഴക്കമുണ്ടെന്ന് കണ്ടാൽ പറയില്ല. ആ സമയത്ത് അമ്മ മസ്കറ്റിലായിരുന്നു താമസിച്ചിരുന്നത്. മസ്കറ്റിൽ നിന്നും വാങ്ങിച്ച സൽവാറാണ്. ഞാൻ ഇട്ട ഫോട്ടോയാണ് ഇരുപത്ത് വർഷം മുമ്പ് എടുത്തതെന്ന് പറഞ്ഞത്