നടന്‍ കൃഷ്ണകുമാറിന്റേത് മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ്. നായികയായി തിളങ്ങി നില്‍ക്കുകയാണ് താരത്തിന്റെ മൂത്ത മകള്‍ അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസിലൂടെയാണ് താരം തന്റെ സിനിമ പ്രവേശനം നടത്തിയത്. പിന്നീട് ലൂക്ക, പതിനെട്ടാം പടി, തുടങ്ങിയ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ അഹാനയുടെ കുഞ്ഞ് അനുജത്തിയായ ഹന്‍സിക കൃഷ്ണയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഹേറ്റ് പേജ് ഉണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി. പേജിനെതിരെ പ്രതികരിച്ചാണ് അഹാന രംഗത്ത് എത്തിയിരിക്കുന്നത്.
സാധാരണ ഇത്തരം പ്രവര്‍ത്തികള്‍ കാര്യമായി എടുക്കാത്തയാളാണ് താന്‍. പക്ഷെ അനുജത്തിമാരെ, പ്രത്യേകിച്ചും 15 വയസ്സ് മാത്രമുള്ള ഹന്‍സികയെ തൊട്ടുകളിച്ചാല്‍, മുഖം ഇടിച്ചു പരത്തും എന്ന് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ കഴിയാത്ത വിധമാണ് ഹേറ്റ് പേജിന്റെ സെറ്റിംഗ്‌സ്. അതുകൊണ്ട് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുകയെ വഴിയുള്ളൂ. ഹൻസികകൃഷ്ണ ഹേറ്റേഴ്‌സ് എന്ന പേരിലാണ് പേജ്. താനും സുഹൃത്തുക്കളും പരിചയക്കാരും മറ്റുള്ളവരും ചേര്‍ന്ന് ‘റിപ്പോര്‍ട്ട്’ ചെയ്തതെങ്കിലും പിന്നെയും ആ പേജ് തുടര്‍ന്നു.
ശേഷം പേജ് പ്രൈവറ്റ് ആയി മാറി. അതായത് പോസ്റ്റുകള്‍ കാണണമെങ്കില്‍ അവര്‍ക്ക് ഫോളോ റിക്വസ്റ്റ് അയക്കണം. ആ രീതിയിലും ഫോളോവേഴ്‌സിനെ കൂട്ടാനുള്ള കുടിലതന്ത്രമാണിത്. സംഭവം സ്റ്റോറി ആക്കി പോസ്റ്റ് ചെയ്തതില്‍ പിന്നെ 34 പോസ്റ്റുകള്‍ എന്നത് അഞ്ചായി ചുരുങ്ങി. ഡിലീറ്റ് ചെയ്തതല്ല, ആര്‍കൈവ് ചെയ്ത് പേജ് വെടിപ്പാക്കാനുള്ള ശ്രമമാണിത്. അറപ്പുളവാക്കുന്ന കണ്ടന്റ് ആണ് പേജിനുള്ളില്‍. തന്നെ ബുദ്ധിമുട്ടിച്ചതെങ്ങനെയാണോ, അതുപോലെയാവും ഇത് നടത്തുന്നയാള്‍ ഒരുപക്ഷെ വീട്ടിലും പെരുമാറുക. അയാളുടെ വീട്ടുകാരെ ഓര്‍ത്ത് സഹതാപം തോന്നുന്നു, ഇത്തരം ചിന്താഗതിപുലര്‍ത്തുന്നയാള്‍ക്കൊപ്പം എന്നും ജീവിക്കേണ്ടി വരുന്നത് എന്തൊരാവസ്ഥയാണ്. അഹാന കുറിച്ചു.