ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിന് ഉണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം അഹാന മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു യൂട്യൂബ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അഹാന. എറണാകുളത്ത് പുതിയ സിനിമയുടെ ലൊക്കേഷനിലാണ് അഹാന ഇപ്പോൾ ഉള്ളത്.
തന്റെ ആരോഗ്യത്തിന്റെ രഹസ്യവും മുടിയുടെ സംരക്ഷണവും എല്ലാം ആണ് അഹാന പറയുന്നത്. മുടിവളരുന്നതിന്റെ ടിപ്സും താരം പങ്കുവെച്ചിരുന്നു. നിരവധി പേരാണ് തങ്ങളുടെ സംശയവുമായി അഹാനയുടെ പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഹെയർ ഓയിൽ ആണ് താനും കുടുംബത്തിൽ ഉള്ളവരും ഉപയോഗിക്കുന്നതെന്ന് അഹാന പറഞ്ഞു.
മുൻപ് ഈ ഹെയർ ഓയിൽ പരിചയപ്പെടുത്തിക്കൊണ്ട് കൃഷ്ണകുമാറും എത്തിയിരുന്നു. കൃഷ്ണകുമാറിനും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ഈ ചാനെൽ വഴിയാണ് തങ്ങൾ ഉപയോഗിക്കുന്ന ഹെയർ ഓയിൽ ഉണ്ടാക്കുന്ന വിധം കൃഷ്ണകുമാർ വിശദമാക്കിയത്.