അതിരപ്പള്ളിയുടെ മനോഹാരിതയിൽ ഡോറയെ പോലെ അഹാനാ!

നടന്‍ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്‌. അഹാന അച്ഛനെ പോലെ തന്നെ തന്റെ പാഷനും അഭിനയമാണെനന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.‌ താരം നായികയായും സഹനടിയായുമൊക്കെ സിനിമാരംഗത്ത് തിളങ്ങി നില്‍ക്കുകയാണ്‌. ഇനി അഹാന നായികയായി ഒരുപിടി ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്‌. താരം സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്‌. അതുപോലെതന്നെ പലപ്പോഴും താരം സോഷ്യല്‍ മീഡിയകളിലൂടെ തന്റെ നിലപാടുകള്‍ തുറന്ന്‌ പറയാറുമുണ്ട്. അതുകൊണ്ട് പല തരത്തിലുള്ള വിമർശനങ്ങളും താരം ഏറ്റുവാങ്ങിയിട്ടുണ്ട്. അഹാന സോഷ്യല്‍ മീഡിയയിലൂടെ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്‌.

ഡോറയെ പോലെ തോന്നുന്നു, കാട്ടിൽ നിന്ന് അഹാന കൃഷ്ണ

ഇത്തവണ താരം എത്തിയിരിക്കുന്നത് പ്രകൃതി മനോഹാരിത ആസ്വദിക്കുന്ന ഒരു പോസ്റ്റുമായാണ്.‌ താന്‍ ഡോറയെ പോലെയെന്ന് തോന്നുന്നുവെന്നാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ചിത്രത്തിനോടൊപ്പം‌ അഹാന കുറിച്ചത്. അഹാന ഇപ്പോള്‍ കാടും മലയും പുഴയും നിറഞ്ഞ മനോഹരമായ ഒരു സ്ഥലത്താണ്. അഹാന ഏറ്റവും ഒടുവില്‍ സന്ദര്‍ശിച്ച സ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്നത്‌ അതിരപ്പള്ളിയാണ്. വീട്ടില്‍ തെരഞ്ഞെടുപ്പ്‌ ചൂട് നിറഞ്ഞപ്പോഴും അഹാന തന്റെ യാത്രകളുടെ തിരക്കിലായിരുന്നു.

താരകുടുംബത്തിന്‌ നേരെ തെരഞ്ഞെടുപ്പ്‌ ആരംഭിച്ചപ്പോള്‍ തന്നെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. അഹാന എവിടെയായിരുന്നു എന്നും എന്തുകൊണ്ട്‌ വോട്ടിന് വന്നില്ലെന്നുമായിരുന്നു എല്ലാവരുടെയും ചോദ്യം. എന്നാൽ അഹാന ആ സമയം നാട്ടില്‍ പോലുമില്ലായിരുന്നു എന്നതാണ്‌ കാര്യം. ഇപ്പോള്‍ കൃഷ്ണകുമാർ തന്റെ മകളുടെ ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്യിരിക്കുകയാണ്‌. കൃഷ്ണകുമാര്‍ പങ്കുവെച്ചത് അഹാന യാത്രയിലായിരുന്നു എന്ന്‌ വ്യക്തമാക്കുന്ന ഫോട്ടോയാണ്. ഈ പോസ്റ്റിലൂടെ എല്ലാവരുടെയും സംശയത്തിനും ചോദ്യങ്ങൾക്കും മറുപടി നൽകിയിരിക്കുകയാണ് അദ്ദേഹം.

Related posts