വിവാഹത്തിന് പ്രായം ഒരു തടസ്സമേയല്ല, 36കാരനായ യുവാവിന് 81കാരിയായ ഭാര്യ!

love-couple

വിവാഹത്തിന് പ്രായം ഒരു തടസ്സമാണോ ? എന്നാൽ അങ്ങനെയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഐറിസ് ജോണ്‍സും മുഹമ്മദ് അഹമ്മദ് ഇബ്രാഹിമും. ബ്രിട്ടണ്‍ സ്വദേശിനി ഐറിസിന് പ്രായം വെറും 81 വയസ്സാണ്. ഭര്‍ത്താവ് മുഹമ്മദ് അഹമ്മദിനാകട്ടെ 36 പിന്നിട്ടിട്ടേയുള്ളൂ. ഇന്നാണ് ഇവര്‍ വിവാഹിതരായത്.വളരെ കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലൂടെയാണ് ഐറിസിനെ ഈജിപ്ത് സ്വദേശിയായ മുഹമ്മദ് പരിചയപ്പെട്ടത്. അഹമ്മദ് ഇപ്പോള്‍ ഈജിപ്തിലും ഐറിസ് ബ്രിട്ടണിലുമാണുള്ളത്.

വിസ പ്രശ്‌നങ്ങള്‍ മൂലം മുഹമ്മദിന് ബ്രിട്ടണിലേക്ക് പറക്കാന്‍ സാധിച്ചിട്ടില്ല.വിവാഹ ശേഷം വിസ അനുവദിക്കുമെന്നാണ് സൂചന. ഇംഗ്ലണ്ടിലെ സമ്മര്‍സെറ്റിലാണ് ഐറിസ് ഇപ്പോഴുള്ളത്. ‘എന്റെ സ്‌നേഹം ജീവിതാവസാനം വരെ നിനക്കുള്ളതാണെന്ന്’ മുഹമ്മദ് അടുത്തിടെ ഫെയിസ് ബുക്കില്‍ കുറിച്ചിരുന്നു.പ്രായത്തെ കവച്ചുവെച്ച ഈ ബന്ധത്തോട് ഐറിസിന്റെ കുടുംബത്തിന് താല്‍പര്യമില്ല. 50 പിന്നിട്ട രണ്ട് മക്കളുടെ മാതാവാണ് ഐറിസ്. മക്കള്‍ തങ്ങളുടെ സ്നേഹം തിരിച്ചറിയുമെന്നാണ് ഐറിസ് പ്രതീക്ഷിക്കുന്നത്.

ഈ പ്രായത്തില്‍ മറ്റൊരു പ്രണയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല, നാല്‍പ്പത് വര്‍ഷം മുന്‍പ് വിവാഹ മോചനം നേടിയ വ്യക്തിയാണ് ഞാന്‍. സ്നേഹ സമ്ബന്നനായ പങ്കാളിയെ കിട്ടിയതില്‍ സന്തോഷിക്കുന്നു- ഐറിസ് പറഞ്ഞു.സമൂഹ മാധ്യമങ്ങളില്‍ ദമ്ബതികള്‍ക്കെതിരെ ട്രോളുകള്‍ കുമിഞ്ഞ് കൂടുകയാണ്. ബ്രിട്ടണിലേക്കുള്ള വിസ ലക്ഷ്യംവച്ചാണ് മുഹമ്മദ് 81-കാരിയെ പ്രണയിച്ചതെന്നാണ് പലരുടേയും വിമര്‍ശനം.

Related posts