നടിയും മോഡലുമായ അദിതി രവി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ആന്‍ഗ്രി ബേബീസ് എന്ന സിനിമയിൽ സഹതാരമായാണ് അദിതി ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. പിന്നീട് അലമാര എന്ന സിനിമയിലൂടെ നായികയായും താരം കഴിവ് തെളിയിച്ചു. ഇതിനിടെ തമിഴിലേക്കും താരം തന്റെ ചുവട് വച്ചു കഴിഞ്ഞു. അദിതി രവി ഇപ്പോള്‍ തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയിൽ മാത്രമല്ല മ്യൂസിക് ആല്‍ബങ്ങളിലും ഷോര്‍ട് ഫിലിമുകളിലും അദിതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അദിതിയുടെ എന്റെ നാരായണിക്ക് എന്ന ഷോർട്ട് ഫിലിം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദിതി രവി. പ്രണയമോ അറേഞ്ചേഡ് മാര്യേജോ എന്ന ചോദ്യത്തിന് പ്രണയിച്ച് അറേഞ്ച്ഡ് എന്നായിരുന്നു നടി നല്‍കിയ ഉത്തരം. അദിതിയെ കുറിച്ച് ട്രോള്‍ വന്നാല്‍ എന്താണ് പ്രതികരണം എന്ന ചോദ്യത്തിന് ചിരിക്കും അവഗണിക്കും എന്നായിരുന്നു മറുപടി നല്‍കിയത്. ഇഷ്ടപ്പെട്ട ഗാനങ്ങള്‍ക്ക് വിദ്യാ സാഗര്‍ മെലഡീസ് എന്നായിരുന്നു മറുപടി. വിജയ്‌യെ കുറിച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാന്യന്‍ എന്നും മറുപടി പറഞ്ഞു. ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ധോണി എന്നായിരുന്നു അദിതിയുടെ മറുപടി.