ഗ്ലാമർ വേഷത്തിലുള്ള സൂഫിയുടെ സുജാതയുടെ പുത്തൻ ഫോട്ടോസ് കണ്ട് അന്തം വിട്ട് ആരാധകർ

ആദ്യമായി മലയാളത്തിൽ ഒ ടി ടി റിലീസ് ചെയ്ത സിനിമയാണ് സൂഫിയും സുജാതയും. 2020 ജൂലൈ മൂന്നിനു ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത ഈ സിനിമ മലയാളി പ്രേക്ഷകർക്കിടയിൽ വൻ വിജയമായിരുന്നു. സൂഫിയും സുജാതയും ആയി സിനിമയിൽ വേഷമിട്ടത് ദേവ് മേനോനും അദിതി റാവുമാണ്. ആരാധകർക്ക് തികച്ചും സംതൃപ്തി നൽകിയ ഈ സിനിമ റൊമാന്റിക് ഡ്രാമ ഗണത്തിൽപ്പെട്ടതാണ്. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് സൂഫിയുടെയും സുജാതയുടെയും തകർപ്പൻ അഭിനയമാണ് .

 

സൂഫിയും സുജാതയും എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു അദിതി റാവു എന്ന അന്യഭാഷാ നടി. തന്റെ അഭിനയ മികവുകൊണ്ടും ദേവ് മേനോനോടൊപ്പം ഉള്ള കെമിസ്ട്രി തികച്ച നടി ശാലീന സുന്ദരി ആയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.നാട്ടുമ്പുറത്ത് പെണ്ണായി സൂഫിയും സുജാതയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സോഷ്യൽ മീഡിയയിലെ പുതിയ ഫോട്ടോ കണ്ടു അന്തം വിട്ടിരിക്കുകയാണ് ആരാധകർ. തികച്ചും ഗ്ലാമറോട് കൂടിയാണ് ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‍ലോഡ് ചെയ്തിരിക്കുന്നത് .

 

നടി എന്നതിലുപരി നല്ല ഒരു ഡാൻസറും പാട്ടുകാരിയും കൂടിയാണ് അതിഥി റാവു. ഹിന്ദി തമിഴ് തെലുങ്ക് സിനിമകളിലും താരം തന്റെ കയ്യൊപ്പു പതിപ്പിച്ചിട്ടുണ്ട്. തമിഴിൽ 2007 ൽ പുറത്തിറങ്ങിയ ശൃംഗാരം എന്ന സിനിമയിൽ ദേവദാസിയായി ആണ് താരം സിനിമാലോകത്തേക്കു ചുവടു വെക്കുന്നത് . സൂഫിയും സുജാതക്കും മുമ്പ് തന്നെ മമ്മൂട്ടി ചിത്രമായ പ്രജാപതിയിൽ നായികയായി അദിതി അഭിനയിച്ചിട്ടുണ്ട്. ഹൈദ്രാബാദുകാരിയായ താരത്തിന്റെ ഏറ്റവും അവസാനം പുറത്തു ഇറങ്ങിയതു നാനിയോടൊപ്പം അഭിനയിച്ച ‘വി’ ആണ് .

Related posts