ആദിപുരുഷ് കാണാൻ ഹനുമാൻ എത്തും. തിയേറ്ററിൽ ഒരു സീറ്റ് ഒഴിച്ച് ഇടണം!

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമായ ആദിപുരുഷ്, ജൂൺ 16ന് തിയറ്ററുകളിൽ എത്തുകയാണ്. അതിനിടെ ആണ് ചിത്രം സംബന്ധിച്ച കൗതുകം ഉണ്ടാക്കുന്ന ഒരു വാർത്ത പുറത്തു വന്നിരിക്കുന്നത്. ആദിപുരുഷ് കാണാൻ ഹനുമാൻ വരുമെന്നും സിനിമ പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടാൻ നിർദേശിച്ച് അണി യറപ്രവർത്തകർ. ഹനുമാൻ വരുമെന്ന വിശ്വാസത്തിൽ ‘ആദിപുരുഷ്’ സിനിമ പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഒരോ സീറ്റ് ഒഴിച്ചിടണമെന്ന വിചിത്ര തീരുമാനം എടുത്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഹനുമാൻ ചിരഞ്ജീവിയാണെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാൽ തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്. ട്രേഡ് അനലിസ്റ്റ് എബി ജോർജ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ശ്രീരാമഭക്തരുടെ വിശ്വാസങ്ങളെ മാനിച്ചുകൊണ്ട്, ആദിപുരുഷ് ടീം എല്ലാ തിയറ്ററുകളിലും ഹനുമാന് ഒരു സീറ്റ് ഒഴിച്ചിടാൻ തീരുമാനിച്ചു. രാമഭക്തരുടെ അചഞ്ചലമായ വിശ്വാസത്തിന് ആദരവർപ്പിച്ചുകൊണ്ടാണ് ഈ തീരുമാനം’ എബി ജോർജ് ട്വീറ്റ് ചെയ്തിരിക്കുന്നു. രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ത്രിഡി സാങ്കേതിക വിദ്യയിലാണ് 16 ന് പ്രദർശനത്തിന് എത്തുന്നത്. കൃതി സനൺ നായികയായി എത്തുന്ന ചിത്രത്തിൽ വില്ലൻ റോളിൽ എത്തുന്നത് സെയ്ഫ് അലി ഖാനാണ്.

Related posts