വർഷങ്ങൾക്ക് ശേഷമാണ് അതൊക്കെ എനിക്ക് മനസിലായത്: തിലകൻ നൽകിയ ഉപദേശങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് വിന്ദുജ!

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വിന്ദുജ. താരം സിനിമയിലും സീരിയലിലും തിളങ്ങിയിരുന്നു. മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്നത് വിന്ദുജയുടെ പവിത്രം എന്ന ചിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രമാണ്. കൂടാതെ മിനിസ്ക്രീനിലൂടെയും താരം മികച്ച കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ മനസ്സിലിടം നേടിയിട്ടുണ്ട്.

ഇപ്പോൾ സിനിമയിൽ നടൻ തിലകൻ തന്ന ഉപദേശങ്ങൾ വർഷങ്ങൾക്ക് ശേഷമാണ് തനിക്ക് മനസിലായതെന്ന് നടി വിന്ദുജ മേനോൻ തുറന്ന് പറയുകയാണ്. അന്ന് തിലകൻ ചേട്ടൻ കുറേ കാര്യങ്ങൾ പറഞ്ഞു തന്നു. ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാൽ അല്ലെങ്കിൽ ഒരു സീൻ കഴിഞ്ഞാൽ അത് മനസിൽ വയ്ക്കരുത്. കട്ട് പറഞ്ഞാൽ നമ്മളും അതിൽ നിന്ന് കട്ടാകണം. കഴിഞ്ഞ സീൻ കുറച്ച്‌ കൂടി നന്നാക്കാമായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ചു കൊണ്ടിരുന്നാൽ മനസ് ഫ്രഷ് ആവില്ല എന്ന്.

ആ ചിന്ത അടുത്ത സീനിനെ ബാധിക്കും എന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നു. എങ്കിലും വർഷങ്ങൾക്ക് ശേഷമാണ് അതൊക്കെ തനിക്ക് മനസിലായത് എന്നാണ് വിന്ദുജ പറയുന്നത്. കണ്ണു കൊണ്ടുള്ള അഭിനയത്തെ കുറിച്ചെല്ലാം പറഞ്ഞ് തന്നത് തിലകനാണെന്നും താരം പറയുന്നു.

Related posts