വൈറലായി സുരഭിയുടെ വർക്ക്ഔട്ട് ചിത്രങ്ങൾ,കയ്യടിച്ചു ആരാധകരും!

എം 80 മൂസയിലെ പാത്തുമ്മ മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ്. ആ കഥാപാത്രം വലിയൊരു ജനശ്രദ്ധയാണ് സുരഭി ലക്ഷ്മിക്ക് നേടിക്കൊടുത്തത്. പാത്തുവിന്റെ മാനറിസങ്ങളും മറ്റും വളരെ മികച്ച രീതിയൽ ആണ് താരം അവതരിപ്പിച്ചിരുന്നത്. മിനി സ്‌ക്രീനിൽ എന്നപോലെ താരം ബിഗ് സ്ക്രീനിലും ഇപ്പോൾ സജീവ സാന്നിധ്യമാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നാഷണൽ അവാർഡും താരം സ്വന്തമാക്കിയിരുന്നു. അതിരൻ, വികൃതി,തീവണ്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോൾ ഇതാ ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലായി മാറിയിരിക്കുവാണ്. സോഷ്യൽ മീഡിയ വഴി പങ്കുവച്ച താരത്തിന്റെ വർക്ക് ഔട്ട് ചിത്രമാണിപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നു. എന്നാല്‍ വര്‍ക്കൗട്ട് തുടങ്ങിയതിന് ശേഷം മുടങ്ങി പോകല്‍ ആയിരുന്നു പതിവ്. ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍, ദുല്‍ഖറിന്റെ പേഴ്‌സണല്‍ ട്രെയിനര്‍ അരുണ്‍ നല്‍കിയ നിര്‍ദ്ദേശങ്ങളാണ് ശരീരം ഹെല്‍ത്തി ആയി സൂക്ഷിക്കണം എന്ന ഉറച്ച തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

കുറുപ്പിന്റെ ഷൂട്ടിംഗിന് ശേഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീണ്ടും വര്‍ക്കൗട്ട് മുടങ്ങി. ലോക്ഡൗണ്‍ അവസാനിക്കാറായ സമയത്ത് തടി കൂടുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഫ്രണ്ടും ട്രെയിനറുമായ രൂപേഷ് രഘുനാഥിനെ കണ്ടുമുട്ടുന്നത്. ലോക്ക്ഡൗണിന് ശേഷം ജിമ്മുകള്‍ തുറക്കാത്ത സാഹചര്യം ആയതിനാല്‍ ആദ്യം വീട്ടില്‍ ആയിരുന്നു ട്രെയിനിംഗ്, അതിനു ശേഷം കോഴിക്കോട് ലൈഫ് ജിമ്മില്‍ വര്‍ക്കൗട്ട് തുടരുകയായിരുന്നു.വര്‍ക്കൗട്ട് ആരംഭിച്ചെങ്കിലും പിന്നീട് സിനിമകളുടെ തിരക്കിലേക്ക് പോയതോടെ ഇടക്ക് വര്‍ക്കൗട്ട് മുടങ്ങിയിരുന്നു. എന്നാല്‍ സമയം കിട്ടുമ്പോളൊക്കെ ജിമ്മില്‍ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ പതുക്കെ ജിമ്മും വര്‍ക്കൗട്ടും ലൈഫിന്റെ ഒരു ഭാഗമായി മാറ്റിയെടുത്തു എന്നുമാണ് താരം പറയുന്നത്.

Related posts