സ്ട്രെച്ച് മാർക്ക് മാറാൻ ഞാൻ ചെയ്തത് അതാണ്! മനസ്സ് തുറന്ന് ശിവദ!

സു സു സുധിവാത്മീകം, അച്ചായൻസ്, ലക്ഷ്യം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ്‌ ശിവദ. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കുടുംബ ജീവിതം നയിക്കുമ്പോഴും കരിയറില്‍ നടി തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോള്‍ വൈറലാകുന്നത് ശിവദ പറഞ്ഞ വാക്കുകളാണ്. പ്രസവത്തിന് ശേഷമുള്ള വയറിലെ സ്‌ട്രേച്ച് മാര്‍ക്കുകള്‍ കളഞ്ഞതിനെ കുറിച്ചും സൗന്ദര്യ സംരക്ഷണത്തെ കുറിച്ചുമാണ് ശിവദ മനസ് തുറന്നത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ഓര്‍മ വച്ച കാലം മുതല്‍ എന്റെ അമ്മയുടെ സ്‌കിന്‍ നല്ല ക്ലീന്‍, ക്ലിയര്‍ സ്‌കിന്‍ ആണ്. ഒരു കുഴിയോ, പാടോ ഒന്നും ഞാന്‍ കണ്ടിട്ടേയില്ല. അമ്മ രാത്രി കിടക്കും മുന്‍പ് നന്നായി മുഖം കഴുകും.മുഖം നന്നായി വരണ്ടതായി തോന്നിയാല്‍ അല്‍പം വെളിച്ചെണ്ണ പുരട്ടും. അമ്മ കറ്റാര്‍വാഴ പോലും മുഖത്തു തേയ്ക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല.ഗര്‍ഭിണിയായിരുന്ന സമയത്ത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ വരാതിരിക്കുന്നതിന് അമ്മൂമ്മ പറഞ്ഞു കൊടുത്ത ഒരു മാര്‍ഗമുണ്ട്. ” ആറു പ്രസവിച്ചിട്ടുണ്ട് എന്റെ അമ്മൂമ്മ. എന്നിട്ടും ഒരു സ്‌ട്രെച്ച് മാര്‍ക് പോലും വന്നിട്ടില്ല.

എന്താ അമ്മൂമ്മേ ഇതിന്റെ രഹസ്യം എന്നു ഞാന്‍ ചോദിച്ചിരുന്നു, വെള്ളം കൊണ്ട് വയര്‍ തടവിയിരുന്നു, പിന്നെ ചൊറിച്ചില്‍ പോലെ തോന്നുമ്പോള്‍ എല്ലാ ദിവസവും വെളിച്ചെണ്ണ പുരട്ടി കുളിക്കും, കുളി കഴിഞ്ഞ് വയറില്‍ വെളിച്ചെണ്ണ പുരട്ടി തടവും എന്നായിരുന്നു അമ്മൂമ്മയുടെ മറുപടി.’ പച്ച വെളിച്ചെണ്ണ മാത്രം പുരട്ടിയാല്‍ മതി, അതാകുമ്പോള്‍ കുഞ്ഞിനു ദോഷമൊന്നും വരില്ല എന്ന് അമ്മൂമ്മ എന്റെ ഗര്‍ഭകാലത്തും ഓര്‍മിപ്പിച്ചിരുന്നു. അമ്മൂമ്മ ഞങ്ങളെ വിട്ടു പോയി. ഞാനും വെളിച്ചെണ്ണ പുരട്ടിയിരുന്നു. ഒപ്പം മറ്റു ചില മാര്‍ഗങ്ങളും ചെയ്തു. എന്തായാലും എനിക്കു സ്‌ട്രെച്ച് മാര്‍ക്കുകള്‍ വളരെ കുറവായിരുന്നു. അവസാനമാസത്തിലാണ് കുറച്ചു സ്‌ട്രെച്ച് മാര്‍ക്കുകള്‍ വന്നത്. എന്തായാലും വെളിച്ചെണ്ണ തന്നെയാണ് നല്ല മാര്‍ഗം എന്ന് ഇപ്പോള്‍ തോന്നുന്നു. അച്ഛന്‍ പയറും കടലയുമൊക്കെ മുളപ്പിച്ചു കഴിച്ചിരുന്നു. അതായിരുന്നു അച്ഛന്റെ ബ്രേക്ഫാസ്റ്റ്. അതില്‍ നിന്ന് ഒരു പിടി എനിക്കും തരും. നോണ്‍വെജ് അധികം കഴിക്കാത്തവര്‍ക്ക് അതു നല്ലതല്ലേ, പിന്നെ തൈര്, നെയ്യ് ഒക്കെ കഴിക്കും. ബ്രോക്കോളി, കുക്കുംബര്‍, ക്യാപ്‌സിക്കം, നിലക്കടല എല്ലാം കൂടി ചേര്‍ത്ത് സാലഡ് പോലെയും ശിവദ പരീക്ഷിക്കാറുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നു തിരഞ്ഞെടുക്കുന്ന റെസിപ്പികളാണു മിക്കതും. ചില ദിവസങ്ങളില്‍ മഷ്‌റൂം സാലഡ് കഴിക്കും. ആരോഗ്യകരമായ പാചകപരീക്ഷണങ്ങളേ ചെയ്യാറുള്ളൂ. ഇഷ്ടം തോന്നുന്നതൊക്കെ ഞാന്‍ കഴിക്കാറുണ്ട്.

എന്നാല്‍ അത്ര ഫൂഡി അല്ല. ജങ്ക് ഫൂഡ് കഴിക്കുന്നതും പൊതുവെ കുറവാണ്. കോവി!ഡ് കാലമായതിനാല്‍ പുറത്തു പോയി ഭക്ഷണം കഴിക്കുന്ന രീതി ഇല്ല. പാചകമൊക്കെ വീട്ടില്‍ തന്നെയാണ്. ഇഷ്ടമുള്ള ഒരു ജങ്ക് ഫൂഡ് ഏതെന്നു ചോദിച്ചാല്‍ ഞാന്‍ ചാട്ട് എന്നു പറയും. ചാട്ട് കഴിക്കാനിഷ്ടമാണ്. ചാട്ട് പുറത്തു നിന്നു കഴിക്കാന്‍ മടിയാണെങ്കില്‍ വീട്ടില്‍ തന്നെ തയാറാക്കും. ബേല്‍ പൂരി ചാട്ട് പോലെ.മുന്‍പ് സ്ലീപ് റുട്ടീന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കുഞ്ഞിനൊപ്പം ഉറങ്ങാന്‍ ശ്രദ്ധിക്കാറുണ്ട്. പ്രസവശേഷം പത്തു കിലോയോളം ഭാരം കൂടിയിരുന്നു. ഇപ്പോള്‍ യോഗയും ഡാന്‍സുമൊക്കെയായി ശരീരഭാരം കുറച്ചു കൊണ്ടിരിക്കുകയാണ്. നോര്‍മല്‍ വെയ്റ്റിലേക്ക് എത്തിയിട്ടുണ്ട്. കുഞ്ഞിനെ ഫീഡ് ചെയ്യുന്നതിനാല്‍ കടുത്ത ഡയറ്റിങ് ഒന്നും പറ്റില്ലല്ലോ. എല്ലാം കഴിച്ചു കൊണ്ടു തന്നെ വര്‍ക് ഔട്ട് ചെയ്യാന്‍ പറ്റുമോ അതു ചെയ്യുകയാണ്.

Related posts