അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ ഓസ്കാർ കിട്ടിയ സന്തോഷം തുറന്നു പറഞ്ഞ് സ്മിനു!

സ്മിനു സിജോ കെട്ട്യോളാണെൻ്റെ മാലാഖ എന്ന ആസിഫ് അലി നായകനായെത്തിയ ചിത്രത്തിലൂടെ അഭിനയരംഗത്ത് ശ്രദ്ധേയയായ നടിയാണ്. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റാണ് സ്മിനു അഭിനയിച്ച പുതിയ ചിത്രം. ഇപ്പോൾ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിൻ്റെ എക്സ്പീരിയൻസ് പങ്കുവെച്ചിരിക്കുകയാണ് നടി. ചിത്രത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും മമ്മൂട്ടിയുടെ കൂടെ ഡയലോഗ് പറഞ്ഞ് ഒന്നിച്ച് അഭിനയിക്കാൻ പറ്റിയതിലാണ് ആനന്ദമെന്നും അദ്ദേഹത്തോട് മിണ്ടാൻ പോലും ധൈര്യം ഇല്ലാതെ നിന്ന എന്നോട് കെട്ട്യോളാണെൻ്റെ മാലാഖയിലെ അഭിനയം നന്നായിരുന്നു എന്ന് പറഞ്ഞ നിമിഷവും കൂടെ അഭിനയിച്ചപ്പോൾ പ്രശംസിച്ച നിമിഷവുമൊക്കെ തനിക്ക് ഓസ്കാർ കിട്ടിയ സന്തോഷം തന്നെ ആയിരുന്നുവെന്നും സ്മിനു കുറിച്ചു.

ഞാൻ ചെയ്ത എല്ലാപടങ്ങളും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവയാണ്, അതിൽ ഒന്നാണ് ദി പ്രീസ്റ്റ്. എല്ലാവരും ഒരേ സ്വരത്തിൽ വളരെ മനോഹരം എന്ന് പറയുന്ന മൂവി. ഒരുപാട് മഹാനടൻമാരും നടിമാരും മത്സരിച്ച് അഭിനയിച്ച ഹിറ്റ് ചിത്രം. ഇതിൽ ഒരു ഭാഗം ആകാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്.

May be an image of 4 people and people sitting

അതിലും സന്തോഷം എനിക്ക് മമ്മുക്കാടെ കൂടെ ഡയലോഗ് പറഞ്ഞ് ഒന്നിച്ച് അഭിനയിക്കാൻ പറ്റിയതിലാണ്. മമ്മുക്കായോടു മിണ്ടാൻ പോലും ധൈര്യം ഇല്ലാതെ നിന്ന എന്നോട് അഭിനയിച്ചപ്പോൾ അഭിനയിച്ചത് നന്നായിരുന്നു എന്ന് പറഞ്ഞ നിമിഷം,
കേട്ടറിയുന്നതല്ല സത്യം കണ്ടറിയുന്നതാണ് സത്യം എന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ് നമ്മുടെ മമ്മുക്കാ. ജാഡകളില്ലാത്ത നല്ല വ്യക്തിത്വം നിറഞ്ഞ നമ്മുടെ എല്ലാരുടെയും സ്വന്തം മമ്മുക്ക ഇങ്ങനെയാണ് സ്മിനു കുറിച്ചത്.

Related posts