ഫറ ഷിബില കക്ഷി അമ്മിണിപിള്ള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ്. മുൻപ് താൻ നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രംഗത്ത് എത്തിയിരുന്നു. കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുന്ന നായികമാർ കുറവാണ്. എന്നാൽ, കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടി മലയാളികളെ താരം ഞെട്ടിച്ചു. തന്റെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തടിയുള്ളവര്‍ എന്ത് ധരിക്കണമെന്ന് പലപ്പോഴും തീരുമാനിക്കുന്നത് മറ്റുള്ളവരാണെന്ന് പറയുകയാണ് ഷിബില.
ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ഷിബിലയുടെ പ്രതികരണം. പ്ലസ് സൈസിലുള്ളവര്‍ ഷോര്‍ട്ട് ഡ്രസ് ഇടാന്‍ പാടില്ല. നിങ്ങളുടെ ശരീരം ഇങ്ങനെയായത് കൊണ്ട് ഉടുപ്പിട്ടാല്‍ ചേരില്ല, കാല്‍ തടിച്ചതായതുകൊണ്ട ഷോര്‍ട്ട്‌സ് ഇട്ടാല്‍ ചേരില്ല എന്നൊക്കെ പറയുന്നതിനോട് ഒരു യോജിപ്പുമില്ല. നമുക്ക് സൗകര്യപ്രദമായവസ്ത്രം ധരിക്കുകയാണ് വേണ്ടത് ഷിബില പറഞ്ഞു.
നമ്മുടെ ശരീരം മൂടിവെക്കുന്തോറും അത് കൂടുതല്‍ സെക്ഷ്വലൈസ് ചെയ്യപ്പെടും. വേഷങ്ങളെ ഒരിക്കലും നമ്മുടെ സംസ്‌കാരവും അന്തസ്സുമായി ബന്ധപ്പെടുത്താന്‍ പാടില്ല. ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോഷൂട്ട് കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നു എന്നും ഷിബില പറഞ്ഞു.