അത് പറഞ്ഞായിരുന്നു ആദ്യം ആളുകള്‍ പരിഹസിച്ചത്! നേരിട്ട ബോഡി ഷെയിമിങിനെ കുറിച്ച് ശരണ്യ പറയുന്നു!

ശരണ്യാ മോഹൻ ഒരു കാലത്ത് മലയാളത്തിലും തമിഴിലും സാന്നിധ്യമറിയിച്ച യുവനായികയാണ്. ശരണ്യ വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും നൃത്തരംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും 2015 സെപ്തംബറിലാണ് വിവാഹിതരായത്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. മക്കൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം മാറ്റിവെക്കാൻ തീരുമാനിച്ചതോടെയാണ് താരം. അഭിനയത്തിൽ നിന്നും മാറിനിന്നത്‌. താരം വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്.മക്കൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം മാറ്റിവെക്കാൻ തീരുമാനിച്ചതോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

ഇപ്പോള്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും. ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇരുവരും മനസ് തുറന്നത്. ശരണ്യയും അരവിന്ദും പറഞ്ഞതിങ്ങനെ, 7 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് വിവാഹിതരാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സൗഹൃദം തുടങ്ങിയത്. വീട്ടില്‍ കല്യാണം ആലോചിക്കാന്‍ തുടങ്ങിയതോടെയാണ് ശരണ്യയോട് വിവാഹത്തെ കുറിച്ച് ചോദിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ മ്യൂച്വല്‍ ഫ്രണ്ട്‌സുണ്ടായിരുന്നു. 7 വര്‍ഷം സുഹൃത്തുക്കളായിരുന്നു. വീട്ടില്‍ അറേഞ്ച്ഡ് മാര്യേജ് നോക്കുന്ന സമയത്ത് എനിക്ക് അറിഞ്ഞൂടാത്ത പെണ്‍കുട്ടിയെ കെട്ടാനാവില്ലെന്ന് പറഞ്ഞിരുന്നു. ശരണ്യയും വിവാഹം നോക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. അങ്ങനെയാണ് ആലോചനയുമായി പോയത്. കഷ്ടപ്പെട്ട് വേറെയാരെയെങ്കിലും കെട്ടണോ എന്നെത്തന്നെ കെട്ടിയാല്‍പ്പോരെയെന്നായിരുന്നു ശരണ്യയോട് ചോദിച്ചത്. ജാതകവും പൊരുത്തങ്ങളുമൊക്കെ നോക്കിയാണ് വിവാഹം തീരുമാനമായത്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. പെണ്ണുകാണല്‍ ചടങ്ങില്‍ ഞാന്‍ മാത്രം സീരിയസായിരുന്നു, എനിക്ക് ടെന്‍ഷനായിരുന്നുവെന്നായിരുന്നു’ അരവിന്ദ് പറഞ്ഞത്.

കേള്‍ക്കേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചും ശരണ്യ പറഞ്ഞു. ‘പ്രസവത്തിന് ശേഷം ബോഡി ഷെയിമിംഗ് ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും തന്നെ ബാധിച്ചില്ല. മെലിഞ്ഞ ആളായിരുന്നു ഞാന്‍. പ്രസവം കഴിഞ്ഞപ്പോള്‍ വണ്ണം വെച്ചു. അത് പറഞ്ഞായിരുന്നു ആദ്യം ആളുകള്‍ പരിഹസിച്ചത്. അത് കേട്ടപ്പോള്‍ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും വിഷമമായി. ക്രൂരമായ കളിയാക്കലായിരുന്നു അത്. ഇദ്ദേഹത്തിന്റെ ഫോട്ടോ എടുത്തിട്ട് മോശം കമന്റ് കൊടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. അതേപോലെ എന്തോ അസുഖമുണ്ടെന്നും പ്രചരിച്ചിരുന്നു. അടുത്തിടെ അമ്മ മീറ്റിംഗിന് പോയി വന്നപ്പോള്‍ ശരണ്യ ഗര്‍ഭിണിയാണെന്നായിരുന്നു വാര്‍ത്തകള്‍. അനന്തപദ്മനാഭനും അന്നപൂര്‍ണയ്ക്കും കൂട്ടായി ഒരാള്‍ എന്നൊക്കെയായിരുന്നു ടൈറ്റില്‍. ഇതെപ്പോയെന്നായിരുന്നു ഞങ്ങളുടെ ചോദ്യം. പ്രസവ സമയത്ത് കുട്ടിയുടെ ആരോഗ്യമാണ് എല്ലാവരും നോക്കുന്നത്. 6 മാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ എന്നെക്കുറിച്ച് നോക്കുന്നത് പോലും. ചുട്ടമറുപടിയാണ് ആ സമയത്ത് അരവിന്ദ് നല്‍കിയത്.

Related posts