പുതുപുത്തൻ ലുക്കിൽ പ്രേക്ഷകരുടെ സ്വന്തം ശാലു മേനോൻ! സ്റ്റൈലായിട്ടുണ്ടെന്ന് ആരാധകരും!

ശാലു മേനോൻ മലയാളികൾക്ക് പ്രിയങ്കരിയാണ്. താരം നർത്തകിയായും അഭിനേത്രിയായും തിളങ്ങിയിട്ടുണ്ട്. താരം അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ശാലു മേനോൻ കൂടുതൽ സജീവമായുള്ളത് മിനിസ്ക്രീൻ പരമ്പരകളിലായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം കറുത്തമുത്തിലെ കന്യ എന്ന വേഷത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. കൂടാതെ മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും താരം വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് കൈകാര്യം ചെയ്തത്.

നർത്തകിയായ ശാലു ഇപ്പോൾ നിരവധി നൃത്ത വിദ്യാലയങ്ങൾ നടത്തി വരികയാണ്. യൂട്യൂബിലും ശാലു സജീവമാണ്. താരത്തിന്റെ ഡാൻസ് വീഡിയോകൾ എല്ലാം വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ശാലു മേനോൻ. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കഴിഞ്ഞ ദിവസം ശാലു മേനോൻ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

താരം തന്റെ പുത്തൻ മേക്ക്‌ ഓവർ ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ മിഡ്ഡിയിലും ടോപ്പിലും വളരെ സ്റ്റൈലിഷ് ആയിരിക്കുകയാണ് ശാലു. പുതിയ ലുക്കുകൾ പരീക്ഷിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് താൻ കരുതുന്നതായി ശാലു മേനോൻ പറയുന്നു. 38 വയസ്സായെങ്കിലും എപ്പോഴും സ്റ്റൈലിഷ് ആയിരിക്കാൻ ആഗ്രഹിക്കുകയാണ് താരം. ശാലീന സൗന്ദര്യം തുളുമ്പുന്ന സാരിയിലുള്ള ചിത്രങ്ങളാണ് ശാലു ആദ്യമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത്. ഈ ഇടയ്ക്കാണ് പുത്തൻ മേക്ക്‌ ഓവറിൽ ശാലു പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

Related posts