മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയിൽ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാർത്ഥ മാലിന്യം! തുറന്നടിച്ച് സരയു മോഹൻ!

സരയൂ മോഹൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്. താരം ശ്രദ്ധിക്കപ്പെടുന്നത് മലയാളം സിനിമകളിലൂടെയാണ്. എന്നാൽ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ടെലിവിഷൻ മേഖലയിലായിരുന്നു. 2009ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായികയായി അരങ്ങേറുന്നത്. രമേശ് പിഷാരടി ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു അപ്രതീക്ഷിത വിജയം ആയി ഈ ചിത്രം മാറുകയും ചെയ്തു. ചക്കരമുത്ത് എന്ന സിനിമയിലായിരുന്നു താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനുശേഷം ചേകവർ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. പിന്നീട് കന്യാകുമാരി എക്സ്പ്രസ് എന്ന ചിത്രത്തിൽ താരം ഒരു ശ്രദ്ധേയമായ വേഷത്തെ അവതരിപ്പിച്ചു.

ബ്രഹ്മപുരം വിഷയവുമായി ബന്ധപെട്ടു സരയുവിന്റെ സമൂഹമാധ്യമ കുറിപ്പ് വൈറലായി. കൊച്ചിയിൽ താമസിച്ച് കൊച്ചിയെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന തനിക്കു കൊച്ചിയോട് അധികാരികൾ കാണിക്കുന്ന അവഗണന കാണുമ്പോൾ വേദനയുണ്ടെന്ന് സരയു സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്, പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്‌നങ്ങളിൽ അള്ളിപിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയിൽ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാർത്ഥ മാലിന്യം എന്ന് മനസ്സിൽ അടിവരയിട്ട് ഉറപ്പിക്കുന്നു. കൊച്ചി, എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറഞ്ഞിരുന്ന തനിക്ക് ഇപ്പോൾ അങ്ങനെ പറയാൻ കഴിയുന്നില്ല. മാന്യവും വ്യക്തമായ ഒരു അന്വേഷണമോ നെഞ്ചുറപ്പോടെ ഒരു വാക്കോ ആരും പറഞ്ഞില്ല. എന്നും സരയു പറയുന്നു.

കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന അധികാരികളുടെയും നേതൃ സ്ഥാനത്തുള്ളവരുടെയും പൊള്ളയായ പ്രസംഗപ്രകടനം കേട്ട് ചോര തിളയ്ക്കാൻ ഇനി ലജ്ജയുണ്ടെന്നും തെളിഞ്ഞ പ്രഭാതങ്ങളും കിളികൾ പോലും ഇല്ലാത്ത ഈ നാട് ഇല്ലാതാകുന്ന കാലം വിദൂരമല്ലെന്നും സരയു കുറിച്ചിരിക്കുന്നു. സരയൂ മോഹന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ, കൊച്ചി ഹൃദയത്തിൽ താമസിക്കുന്നവളാണ്. കൊച്ചിയെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവളാണ്. വാതോരാതെ കൊച്ചി, എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറയുന്നവൾ ആണ് (ആയിരുന്നു). ദുരന്തകയങ്ങളിൽ തുഴഞ്ഞു ശീലമാണ് (അത്‌ പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും). പക്ഷേ അവഗണകൾ വേദനയാണ്. കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികൾ, നേതൃ സ്ഥാനത്തുള്ളവർ, ഭരണ സ്ഥാനത്തുള്ളവർ, മനസ്സിൽ കോറിയിട്ട വേദനയുണ്ട്. മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക് ഒന്നും തന്നെ കാണാനായില്ല.

മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്, പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്‌നങ്ങളിൽ അള്ളിപിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയിൽ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാർത്ഥ മാലിന്യം എന്ന് മനസ്സിൽ അടിവരയിട്ട് ഉറപ്പിക്കുന്നു. നാളെ ചീറിപ്പാഞ്ഞു വരുന്ന വാഹനത്തിന് ഓരം കൊടുത്തും, കല്ലിനെക്കാൾ വലുതായി അതിൽ കോറിയ പേര് നോക്കി വികസനം വന്നേ എന്ന് പുളകം കൊള്ളാനും, പൊള്ളയായ വാക്കുകളിൽ വിളമ്പുന്ന പ്രസംഗപ്രകടനം കേട്ട് ചോര തിളയ്ക്കാനും നിങ്ങൾക്ക് ഇല്ലാത്ത ലജ്ജ ഉള്ളത് കൊണ്ട് സാധിക്കില്ല. മടുത്തു, വെറുത്തു. ഉറക്കത്തിലും ചുമ. പുകമൂടിയ ഫ്ലാറ്റ് അകം ഭയപ്പെടുത്തിയതും ബുദ്ധിമുട്ടിച്ചതും ചെറുതായല്ല. തെളിഞ്ഞ പ്രഭാതങ്ങൾ ഇല്ല. കിളികൾ പോലും ഇല്ല. നാട്ടിൽ നാളുകളായി ചെറുപ്പക്കാർ ഇല്ല. ഇനി ഈ നാടേ ഇല്ലാതെ ആകുന്ന കാലമേ അറിയാൻ ഉള്ളു.

Related posts