ഓർമ ചിത്രങ്ങൾ പങ്കുവച്ച് സനുഷ! നവവധുവിനെ പോലെയെന്ന് ആരാധകരും!

ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി പിന്നീട് മുൻനിര അഭിനേതാക്കളായി മാറിയ നിരവധി താരങ്ങളുണ്ട്. മലയാള സിനിമയിലും അങ്ങനെ എത്തിയവർ വിരളമല്ല. ഇത്തരത്തിൽ മലയാള സിനിമയിൽ എത്തി തന്റേതായ സ്ഥാനം നേടിയ താരമാണ് സനുഷ സന്തോഷ്. മലയാളത്തില്‍ മാത്രമല്ല മറ്റ് പല തെന്നിന്ത്യന്‍ ഭാഷകളിലും നടി തിളങ്ങി. മിസ്റ്റര്‍ മരുമകന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സനുഷ നായികയായി അരങ്ങേറിയത്.

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് സനുഷ. അടുത്തിടെയായി വ്യത്യസ്ത മേക്കോവറുകളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവെച്ച് താരം എത്തിയിരുന്നു. ഇപ്പോള്‍ കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങിയുള്ള സനുഷയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫോട്ടോ ഷൂട്ടിലെ ഓര്‍മ്മച്ചിത്രങ്ങളായിരുന്നു സനുഷ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ നവവധുവിനെപ്പോലെ തന്നെയുണ്ട് സനുഷയുടെ ലുക്കെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. വിവാഹമായോ എന്നും പലരും ചോദ്യം ചോദിക്കുന്നുണ്ട്.

Related posts