ആര് എന്ത് ചെയ്താലും അതിൽ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളിക്കുണ്ട്! വൈറലായി സംയുക്ത വർമ്മയുടെ വാക്കുകൾ!

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത വർമ. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആകെ 18 ചിത്രങ്ങളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ബിജു മേനോനും സംയുക്ത വർമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി. കുറച്ച് കാലങ്ങളേ സിനിമയിൽ അഭിനയിച്ചുള്ളൂ എങ്കിലും വലിയ ജനപ്രീതിയാണ് നടി നേടിയെടുത്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സംയുക്ത സ്വന്തമാക്കി.

സംയുക്തയുടെ പഴയകാല അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്. മലയാളത്തിൽ കുറച്ച്‌ സിനിമയൊക്കെ ചെയ്ത് പിന്നീട് നടിമാർ തമിഴിലേക്ക് പോകുന്നത് ഒരു ട്രെൻഡ് ആണ്. അങ്ങനെ പോകുമ്പോൾ ഇവിടെ ധാവണിയൊക്കെ ധരിച്ച്‌ സ്ക്രീനിൽ എത്തിയവർ തമിഴിലേക്ക് എത്തുമ്പോൾ ​ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറു. ഭാവിയിൽ സംയുക്തയും അതുപോലെ തമിഴിലേക്ക് പോകുമോ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യുമോ എന്നാണ് ആരാധകൻ ചോദിച്ചിരിക്കുന്നത്.

വളരെ പക്വതയോടെയും പ്രസക്തമായതുമായ കാര്യങ്ങളാണ് സംയുക്ത വർമ്മ മറുപടിയായി പറഞ്ഞത്. ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതിൽ തെറ്റുകാണുന്നില്ല. സത്യത്തിൽ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തിൽ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാൻ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്, അവർ ഇന്ന് കേരളത്തിൽ മാത്രമല്ല, തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന താരങ്ങളായില്ലേ, മലയാളത്തിൽ നിന്നു പോയി മറ്റൊരു ഭാഷയിൽ തിളങ്ങാൻ പറ്റുന്നത് വലിയൊരു കാര്യമാണ്. ആര് എന്ത് ചെയ്താലും അതിൽ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളിക്കുണ്ട്. അതുകൊണ്ട് വിമർശനങ്ങളെ അങ്ങനെ എടുത്താൽ മതി. അതേസമയം ഞാൻ മലയാളത്തിൽ നിന്നാണ് തുടങ്ങിയതെന്നും തമിഴിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. ഗ്ലാമറസ്സായുള്ള റോളുകൾ ചെയ്യാൻ തീരെ താത്പര്യമില്ല സംയുക്ത വ്യക്തമാക്കി.

Related posts