രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സംവൃത സുനിൽ. ആദ്യ ചിത്രം മുതൽ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി താരം മാറിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്ത് വന്നിരുന്നു. വിവാഹ ശേഷം സിനിമകളിൽ നിന്നും ഇടവേള എടുത്തതിരിക്കുകയാണ് താരമിപ്പോൾ. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് വളരെ ഇഷ്ടമാണ്. സോഷ്യൽ മീഡിയകളിൽ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവൃത രംഗത്ത് എത്താറുണ്ട്.
ഇപ്പോഴിതാ, സംവൃതയുടെ ഓണ ചിത്രമാണ് ശ്രദ്ധനേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് ഓണാശംസകൾ നൽകിക്കൊണ്ടാണ് സംവൃത ഓണാഘോഷത്തിന്റെ ചിത്രം പങ്കുവച്ചത്. മറ്റു നടിമാരെല്ലാം സെറ്റു സാരിയിൽ ഉള്ള ഓണചിത്രങ്ങൾ പങ്കുവെക്കുമ്പോൾ കറുത്ത ബോർഡറുള്ള വളരെ സിമ്പിളായ സാരിയുടുത്തുള്ള ചിത്രമാണ് സംവൃത പോസ്റ്റ് ചെയ്തിരിക്കുന്നത്. പൂർണിമ ഇന്ദ്രജിത് ഉൾപ്പടെ നിരവധിപേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. “സുന്ദരി” എന്നാണ് ചിത്രത്തിന് പൂർണിമയുടെ കമന്റ്. നിരവധി ആരാധകരും “അതിസുന്ദരി” ആയിരിക്കുന്നു എന്ന് കമന്റ് ചെയ്യുന്നുണ്ട്.
സംവൃതയ്ക്ക് രണ്ട് മക്കളാണ്. രണ്ടാം കുട്ടി പിറന്നത് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്. സംവൃത തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചത്. കുഞ്ഞിന് രുദ്ര എന്നാണ് പേര് നൽകിയിരിക്കുന്നത് എന്നും സംവൃത വ്യക്തമാക്കിയിരുന്നു. 2012ലാണ് സംവൃതയും അഖിൽ രാജും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2015 ഫെബ്രുവരി 21നായിരുന്നു മകൻ അഗസ്ത്യ ജനിക്കുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന സംവൃത 2019ൽ ബിജു മേനോൻ നായകനായി എത്തിയ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വരവും നടത്തിയിരുന്നു.