മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ
തെന്നിന്ത്യന്‍ നടിയാണ് സാമന്ത റൂത്ത് പ്രഭു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ താരത്തിന് കഴിഞ്ഞു. തെലുഗു സൂപ്പർ സ്റ്റാർ നാഗാർജ്ജുനയുടെ മകൻ നാഗചൈതന്യ ആയിരുന്നു സമന്തയെ വിവാഹം ചെയ്തത്. എന്നാൽ ഈയടുത്ത് ഇരുവരും വിവാഹമോചിതരായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് സമന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്തയാണ്. തിങ്കളാഴ്ച രാവിലെ സമന്ത ഒരു സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത പ്രചരിച്ചത്. ഇപ്പോള്‍ നടിയുടെ മാനേജര്‍ ഈ വാര്‍ത്തയിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.
സാമന്ത റുത്ത് പ്രഭു ആരോഗ്യവതിയാണ്. ഇന്നലെ നേരിയ ചുമയെ തുടര്‍ന്ന് എഐജി ഹോസ്പിറ്റലില്‍ പരിശോധന നടത്തിയ ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ്. പ്രചരിക്കുന്ന ഊഹാപോഹങ്ങളോ ഗോസിപ്പുകളോ ഒന്നും വിശ്വസിക്കരുത്. എന്ന് സാമന്തയുടെ മാനേജര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, അല്ലു അര്‍ജുന്‍ നായകനായ പുഷ്പയിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ ഒരു ഐറ്റം സോംഗിലാണ് സാമന്ത അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഗാനം വിവാദത്തിലായിരിക്കുകയാണ്. ഗാനത്തിലെ വരികള്‍ പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നു എന്നാരോപിച്ച് മെന്‍സ് അസോസിയേഷന്‍ സംഘടന പരാതിയുമായി രംഗത്തെത്തി. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. നടിയുടെ ആദ്യ ഐറ്റം ഡാന്‍സ് ആണ് ഇത്.