അവർ ആ ചിത്രത്തിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടി! ഓർമ്മകൾ പങ്കുവച്ച് രഞ്ജിനി.

മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. വന്ദനം, ചിത്രം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി മലയാളി പ്രേക്ഷകർക്ക് ഈ കൂട്ടുകെട്ട് ചിത്രങ്ങൾ മലയാള സിനിമയിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നാണ് ചിത്രം. ഏറ്റവും കൂടുതൽ ദിവസം തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രം എന്ന റെക്കോഡ് ഇന്നും ചിത്രത്തിന് മാത്രം സ്വന്തം ആണ്. ഈ സിനിമയില്‍ നായികയായി എത്തിയത് നടി രഞ്ജിനി ആയിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കുന്ന സമയം തനിക്ക് നേരിടേണ്ടി വന്ന വലിയൊരു ബുദ്ധിമുട്ടിനെ കുറിച്ചും ആ സമയം സഹായിയായി നിന്ന വ്യക്തിയെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി.

12 Mohanlal ideas | actors images, actors, best actor

നടി രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ, ചിത്രം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഭാഷ വലിയ പ്രശ്‌നമായിരുന്നു. ഭാഗ്യലക്ഷ്മി ചേച്ചിയൊക്കെ എനിക്ക് വേണ്ടി കുറെയധികം ബുദ്ധിമുട്ടി. പ്രിയന്‍ സാര്‍ എന്നോട് പറഞ്ഞത് വെറുതെ സരിഗമ എന്നൊക്കെ പറഞ്ഞാല്‍ മതിയെന്ന്, എങ്കിലും ഞാന്‍ മലയാളം പഠിക്കാന്‍ കഴിവതും ശ്രമിച്ചു.

Download Plain Memes In Chithram [Movie]

അന്ന് എന്നെ സഹായിച്ച ആ സിനിമയുടെ അസോസിയേറ്റ് സംവിധായകന്‍ വി.ആര്‍ ഗോപാലകൃഷ്ണന്‍ സാറിനെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രത്തോളം അദ്ദേഹം എനിക്ക് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ട്. ഓരോ സംഭാഷണങ്ങളും അദ്ദേഹം എനിക്ക് അത്രത്തോളം ക്ഷമയോടെ പറഞ്ഞു തന്നു. അതില്‍ ലാലേട്ടനെ തെറി പറയുന്ന സീനൊക്കെ എനിക്ക് ഭംഗിയായി പറയാന്‍ കഴിഞ്ഞു. പട്ടി, തെണ്ടി, എന്നൊക്കെയുള്ള വിളി ഞാന്‍ പഠിച്ചെടുത്തു. ആ സിനിമ പോലെ ഞാന്‍ ആസ്വദിച്ചു ചെയ്ത മറ്റൊരു സിനിമയില്ല’. രഞ്ജിനി പറയുന്നു.

 

Related posts