നടി പ്രിയങ്ക അനൂപ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. സുരേഷ് ഗോപി, മുകേഷ്, ഗണേഷ്, ധര്‍മജന്‍ തുടങ്ങിയ സിനിമ താരങ്ങള്‍ക്ക് പിന്നാലെയാണ് പ്രിയങ്ക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. താരം അരൂരില്‍ നിന്നമാണ് ജനവിധി തേടുന്നത്. ടെലിവിഷന്‍ ചിഹ്നത്തിൽ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്‌ജെപി) യുടെ സ്ഥാനാര്‍ഥി ആയിട്ടാണ് പ്രിയങ്ക മത്സരിക്കുന്നത്. തന്നെ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത് പാര്‍ട്ടിയുടെ ദാരിദ്ര്യത്തിന് ജാതി ഇല്ല എന്ന മുദ്രാവാക്യമാണ് എന്നും പ്രിയങ്ക അനൂപ് പറഞ്ഞു.
പല പാര്‍ട്ടി ഓഫിസുകളിലായി അഞ്ച് വര്‍ഷത്തോളമാണ് ചെറിയൊരു കനാലിന്റെ പ്രശ്‌നം വന്നപ്പോള്‍ കയറി ഇറങ്ങിയത്. ഒരാള്‍ പോലും തിരിഞ്ഞുനോക്കിയില്ല. സാധാരണക്കാരുടെ അവസ്ഥ അപ്പോള്‍ പിന്നെ എന്തായിരിക്കും എന്ന് ചിന്തിക്കാമല്ലോ. ഇതിലൂടെ സാധാരണക്കാരനു വേണ്ടി നല്ലത് ചെയ്യാന്‍ ഒരവസരം കിട്ടുകയാണ്. മത്സരത്തിനിറങ്ങിയത് അങ്ങനെയൊരു വിചാരത്തോടെയാണ്. ഡിഎസ്‌ജെപി പുതിയൊരു പാര്‍ട്ടിയാണ്. അതിന്റെ ചില ഔദ്യോഗിക കാര്യങ്ങള്‍ വന്നുതുടങ്ങിയിട്ടേ ഉള്ളൂ. പ്രചരണം ആരംഭിക്കാന്‍ വൈകിയത് അതുകൊണ്ടാണ് എന്നും പ്രിയങ്ക പറഞ്ഞു.