മോഹൻലാലിന്റെ നായികയായി 1996ൽ പ്രിൻസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രേമ. ബിസിനസുകാരനായ ജീവൻ അപ്പാച്ചുവുമായി 2006ലാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. എന്നാൽ ഇവർ പത്ത് വർഷത്തെ ദാമ്പത്യത്തിനുപിന്നാലെ വിവാഹമോചിതരായിരുന്നു. കഴിഞ്ഞദിവസം മുതൽ 41 കാരിയായ പ്രേമ വീണ്ടും വിവാഹത്തിലേക്ക് പോകുന്നു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. ഈ വാർത്ത താരം നിഷേധിക്കുകയാണ് ഉണ്ടായത്. ഈ വാർത്തയിൽ സത്യമില്ല എന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണ് എന്ന് പ്രേമ പറഞ്ഞു.
1995 പുറത്തിറങ്ങിയ സവ്യസാചി എന്ന കന്നട ചിത്രത്തിലൂടെയാണ് പ്രേമ സിനിമയിലെത്തിയത്. തുടർന്ന് കന്നട, തെലുങ്ക്, മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1996ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ ദ പ്രിൻസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. ജയറാം ചിത്രമായ ദൈവത്തിന്റെ മകൻ എന്ന ചിത്രത്തിലും നായികയായി എത്തിയത് പ്രേമയായിരുന്നു. പ്രേമ അർബുദബാതിതയാണെന്ന വ്യാജ പ്രചരങ്ങളും വന്നിരുന്നു.
കുടക് സ്വദേശിയാണു പ്രേമ. അപ്പാച്ചുവുമായുള്ള നടിയുടെ വിവാഹം 2006ലായിരുന്നു. സവ്യസാചി എന്ന കന്നഡ സിനിമയിലൂടെയാണ് ഇവർ അഭിനയരംഗത്ത് എത്തിയത്. മോഹൻ ബാബു, കൃഷ്ണ, രവി ചന്ദ്രൻ, സായി കുമാർ, രമേഷ് അരവിന്ദ് എന്നിവരുടെ നായികയായി വേഷമിട്ടിട്ടുണ്ട്. താരം 75ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കർണാടക സംസ്ഥാന അവാർഡും പ്രേമയ്ക്കു ലഭിച്ചിരുന്നു.