കൂട്ടുകാരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നസ്രിയ

പൃഥ്വിരാജും ദുൽഖറും ഫഹദും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. മികച്ച സൗഹൃദമാണ് ഇവർക്കിടയിൽ ഉള്ളത്. ഇവരുടെ ഭാര്യമാരും നല്ല സുഹൃത്തുക്കളാണ്. സോഷ്യൽ മീഡിയകളിൽ നസ്രിയയും അമാലും സുപ്രിയയും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇവർ ഇടയ്ക്കിടെ ഒത്തുകൂടാറുമുണ്ട്. സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നസ്രിയയ്ക്കും അമാലിനും ഒപ്പം കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാൻ പോയപ്പോഴുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല നസ്രിയയും ഈ ഒത്തുകൂടലിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പൃഥ്വിരാജും നസ്രിയയും സുഹൃത്തുക്കൾ ആകുന്നത് അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ്. കൂടെ, വിവാഹ ശേഷം നസ്രിയ അഭിനയിച്ച ആദ്യത്തെ ചിത്രമായിരുന്നു. ദുൽഖറും പൃഥ്വിയും അടുത്ത സുഹൃത്തുക്കളാകുന്നത് കോവിഡ് കാലത്താണ്. ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദ്ദാനിൽ അകപ്പെട്ട പൃഥ്വിയെ വിളിച്ച് ദുൽഖർ കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു. പിന്നീട് പൃഥ്വി നാട്ടിൽ എത്തിയപ്പോൾ ഇരുവരും ഒത്തുകൂടിയിരുന്നു. ആ സമയം പൃഥ്വിരാജ് ദുൽഖറിന് നൽകിയ പിറന്നാൾ സർപ്രൈസ് ശ്രദ്ധേയമായിരുന്നു.

ദുൽഖറും നസ്രിയയും ബാഗ്ലൂർ ഡേയ്സ് എന്ന ചിത്രം മുതൽ അടുത്ത സുഹൃത്തുക്കളാണ്. ചിത്രത്തിൽ ഇരുവരും കസിൻസായിട്ടാണ് അച്ചഭിനയിച്ചത്. ബാംഗ്ലൂർ ഡേയ്സിന് പുറമെ ദുൽഖറിന്റെ നായികയായി സലാല മൊബൈൽസ് എന്ന മലയാള ചിത്രത്തിലും വായ് മൂടി പേസവും എന്ന തമിഴ് ചിത്രത്തിലും നസ്രിയ അഭിനയിച്ചിട്ടുണ്ട്.

Related posts