മിയ ജോർജ് മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചുകൊണ്ടാണ് താരം തന്റെ കരിയറിന് തുടക്കം കുറിച്ചത്. ഇതിനോടകം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ ചെറിയ റോളുകളിൽ തുടങ്ങിയ താരം ചേട്ടായീസ് എന്ന ചിത്രത്തിലാണ് ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തായിരുന്നു മിയയുടെ വിവാഹം. ബിസിനസുകാരനായ അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്. ഇപ്പോൾ ഒരു കുഞ്ഞുമുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്നും താരം അവധി എടുത്തിരിക്കുകയാണ്.
സോഷ്യൽ മീഡിയകളിൽ സജീവമാണ് മിയ. പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയാണ് നടി ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയായ സന്തോഷം മിയ സോഷ്യൽ മീഡിയകളിലൂടെയാണ് അരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് നൽകിയ പേര്. ഇപ്പോഴിതാ കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് മിയ. വെള്ള വസ്ത്രത്തിൽ ക്യൂട്ടായിട്ടാണ് മിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
2020 സെപ്റ്റംബർ 12നായിരുന്നു മിയയും അശ്വിനും വിവാഹിതരായത്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ഇപ്പോൾ മിയ. എന്നാൽ താൻ അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും മിയ നേരത്തെ പറഞ്ഞിട്ടുണ്ട്.