മലയാളികളുടെ പ്രിയപ്പെട്ട പഴയകാല നടികളിൽ ഒരാളാണ് മേനക. സിനിമാരംഗത്തേക്ക് മേനക അരങ്ങേറിയത് തമിഴ് സിനിമയിലൂടെ ആയിരുന്നു. ശേഷം മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക ആരാധകരുടെ ഇഷ്ട താരമായി മാറിയത് തന്റെ അഭിനയ മികവുകൊണ്ടാണ്. മേനക 116 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മേനക മലയാളം, തമിഴ് സിനിമകളെ കുടാതെ തെലുങ്ക്, കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മേനകയുടെ ഭര്‍ത്താവ് നിര്‍മാതാവ് സുരേഷാണ്. മേനകയ്ക്ക് നടി കീര്‍ത്തി സുരേഷിനെ കൂടാതെ രേവതി സുരേഷ് എന്നൊരു മകളുമുണ്ട്.
പ്രേം നസീര്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയ പല മുന്‍നിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിട്ടുണ്ട്. പക്ഷെ മേനക കൂടുതൽ ജനപ്രീതി നേടിയത് ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളിലൂടെയാണ്. എന്നാൽ തങ്ങളുടെ ജോഡി ഇത്രത്തോളം ഹിറ്റ് ആണെന്ന് താൻ അഭിനയം അവസാനിപ്പിച്ചതിന് ശേഷമാണ് അറിഞ്ഞതെന്ന് താരം പറയുന്നു.
അക്കാലത്ത് ആരാധകരില്‍ നിന്നും എനിക്ക് ഒരുപാട് കത്തുകള്‍ വരാറുണ്ടായിരുന്നു. അതൊക്കെ സുരേഷേട്ടനും ശങ്കറും കൂടി എന്റെ വീട്ടില്‍ ഒന്നിച്ചിരുന്നാണ് വായിക്കുന്നത്. അതിനകത്ത് മുഴുവനും സുരേഷേട്ടാ നിങ്ങള്‍ പിന്മാറണം. മേനകയെ കെട്ടേണ്ടത് നിങ്ങളല്ല, ശങ്കറേട്ടനാണ് കെട്ടേണ്ടത് എന്നൊക്കെ ഉണ്ടായിരുന്നു. ഇവര്‍ തന്നെ അത് വായിക്കും. അന്നെനിക്ക് അത്രത്തോളം ഫാന്‍സ് ഉണ്ടായിരുന്നു. കാലങ്ങള്‍ക്ക് ശേഷം അമ്മയ്ക്കായി എന്ന സീരിയലില്‍ ഞാന്‍ അഭിനയിച്ചു. അപ്പോള്‍ ഒരാള്‍ ശങ്കരേട്ടന്‍ വന്നില്ലേ എന്ന് എന്നോട് ചോദിച്ചു. അങ്ങനെ ഒരു ജോഡി കിട്ടുക എന്നത് ഭാഗ്യമാണ് എന്നും മേനക പറഞ്ഞു.