സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് മീര ജാസ്മിൻ. ദിലീപ് നായകനായ ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾ മീരയുടെ അഭിനയ മികവിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ് തെലുഗു കന്നഡ ഭാഷകളിലും താരം തൻറെ വിജയം ആവർത്തിച്ചു. മലയാളത്തിലേത് പോലെ തന്നെ വൻ സ്വീകാര്യതയാണ് മീരയ്ക്ക് മറ്റു ഭാഷകളിലും ലഭിച്ചത്.
പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ മീരയുടെ അഭിനയം താരത്തിന് ആ വർഷത്തെ മികച്ച നടിക്ക് ഉള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡും നേടിക്കൊടുത്തു. കസ്തുരിമൻ എന്ന ലോഹിത ദാസ് ചിത്രത്തിലെ അഭിയനയത്തിന് ഫിലിം ഫെയർ അവാർഡും ലഭിച്ചിരുന്നു. ഒപ്പം ഒരേ കടൽ എന്ന ചിത്രത്തിനും താരത്തിന് ആ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. വിഷു സമ്മാനമായി സത്യൻ അന്തിക്കാട് തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരുന്നു. ജയറാം മീര ജാസ്മിൻ കൂട്ടുകെട്ടിൽ വരുന്ന ചിത്രമാണ് അതെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുവാന് മീര ജാസ്മിന്റെ പുത്തൻ ചിത്രങ്ങൾ. ചിത്രങ്ങൾ ഇപ്പൊ ആരാധകർക്കിടയിൽ ചർച്ച വിഷയമായിരിക്കുവാണ്. എന്തൊരു സൗന്ദര്യമാണ് ഇതെന്നെന്നും, എത്ര നാൾ കഴിഞ്ഞിട്ടും ആ സൗന്ദര്യത്തിനു ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. പൂമരം എന്ന എബ്രിഡ് ഷൈൻ ചിത്രത്തിൽ മീര അതിഥി താരമായി എത്തിയിരുന്നു. പത്ത് കല്പനകളാണ് താരം നായികയായി പുറത്തിറങ്ങിയ അവസാന ചിത്രം.