സിനിമയിലെ തന്റെ ആദ്യ സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് മാതു!

ചലച്ചിത്രതാരം ചിത്രയുടെ വിയോഗം മലയാള സിനിമാലോകത്തിന് വളരെ സങ്കടവും ഞെട്ടലുമാണ് ഉണ്ടാക്കിയത്. ചിത്രയ്ക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ട് സഹപ്രവർത്തകരായും ആരാധകരായും നിരവധിപേരാണ് രംഗത്തെത്തിയത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് നടി മാതു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു കുറിപ്പാണ്. അമരം എന്ന ചിത്രത്തിൽ മാതുവും ചിത്രയും ഒരുമിച്ച് അഭിനയിച്ചിരുന്നു. മാതു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത് ചലച്ചിത്രമേഖലയിലെ തന്റെ ആദ്യ സുഹൃത്തായിരുന്നു ചിത്ര എന്നാണ്.

ചിത്രയുടെ കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുകയാണ്. ചലച്ചിത്രമേഖലയിലെ എന്റെ ആദ്യ സുഹൃത്തായിരുന്നു അവർ. ഒരുപാട് നല്ല ഓർമ്മകൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു. റെസ്റ്റ് ഇൻ പീസ് ചിത്ര. നിങ്ങൾ അപ്രതീക്ഷിതമായി വിട പറഞ്ഞത് എന്റെ ഹൃദയത്തെ തകർക്കുന്നു. താങ്കളെക്കുറിച്ചുള്ള ഓർമ്മകൾ ഒരിക്കലും ഞങ്ങളെ വിട്ടുപോകില്ല. ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ ദീർഘകാലം ജീവിക്കും. ദൈവം നിങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകട്ടെ എന്നാണ് മാതു കുറിച്ചത്.

ഒരു വടക്കന്‍ വീരഗാഥ, അമരം, നയം വ്യക്തമാക്കുന്നു, അദ്വൈതം, നാടോടി, ഏകലവ്യന്‍, ദേവാസുരം, കമ്മിഷണര്‍, ആറാം തമ്പുരാന്‍, ഉസ്താദ് തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിയതായ അഭിനേത്രിയാണ് ചിത്ര. ചിത്രയുടെ ശ്രദ്ധേയ വേഷങ്ങളിലൊന്നാണ് അമരം എന്ന സിനിമയിലെ ചന്ദ്രിക എന്ന കഥാപാത്രം.

Related posts