വേദനയിൽ നിന്നും മോചനം നേടാനായി , പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി പറഞ്ഞു മന്യ!

സിനിമാതാരം മന്യ മലയാളസിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നായികയായിരുന്നു. മലയാളത്തിലേക്ക് താരം എത്തിയത് ജോക്കർ എന്ന ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു. നടി ഒരു കാലത്ത് തെലുങ്കിലും കന്നഡയിലും തമിഴിലുമൊക്കെ സജീവമായിരുന്നു. എന്നാൽ താരം പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ഇടവേളയെടുക്കുകയായിരുന്നു. അടുത്തിടെ തനിക്ക് ഉണ്ടായ അപകടത്തെക്കുറിച്ച് മന്യ വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് പറഞ്ഞത് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു. താരം ഇപ്പോൾ നടുവിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. മന്യ പങ്കുവെച്ച തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

“നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും സന്ദേശങ്ങൾക്കും എല്ലാവർക്കും നന്ദി. ഞാൻ ഇപ്പോൾ സുഖപ്പെട്ട് വരികയാണ്. താൽക്കാലിക വേദനയിൽ നിന്നും മോചനം നേടാനായി നട്ടെല്ലിൽ എപ്പിഡ്യൂറൽ സ്റ്റിറോയിഡ് ഷോട്ടുകൾ ലഭിച്ചു. എന്റെ പുറം ശക്തിപ്പെടുത്തുന്നതിനും എന്റെ സിയാറ്റിക് നാഡിയിൽ നുള്ളിയെടുക്കുന്ന ഡിസ്ക് പിന്നിലേക്ക് തള്ളുന്നതിനുമായി ഫിസിയോതെറാപ്പി ചെയ്തുവരികയാണ്. ആയുർവേദ മരുന്ന് ആരംഭിച്ചിരിക്കുകയാണെന്നും” മന്യ പറയുന്നു.

എനിക്ക് ഇരിക്കാനോ നിൽക്കാനോ വളരെയധികം വേദന ഉള്ളതിനാൽ കഴിയില്ല. ഞാൻ കഴിയുന്നതെല്ലാം ശസ്ത്രക്രിയ ഒഴിവാക്കാൻ ചെയ്യുന്നുണ്ട്.
ഇത് സംഭവിച്ചത് ഭാരമുള്ള വസ്തു എടുത്തപ്പോഴായിരുന്നു. ഈ സംഭവമാണ് വേദനയ്ക്ക് കാരണം എന്ന് തിരിച്ചറിഞ്ഞില്ല. നിരവധി പേരാണ് ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ എന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചത്. നിങ്ങളുടെ സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്നുമായിരുന്നു മന്യ തന്റെ പോസ്റ്റിൽ കുറിച്ചത്.

Related posts