നടി മഞ്ജു പത്രോസ് മലയാളികളുടെ പ്രിയങ്കരിയാണ്. ഒരു പോലെ താരം മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങി നിൽക്കുകയാണ്. മഞ്ജു ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാർത്ഥി കൂടെയായിരുന്നു. ഷോയിൽ നിന്നും താരം പുറത്തായത് 50 ദിവസത്തിന് ശേഷമാണ്. താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. നെഞ്ചിൽ ടാറ്റു അടിക്കുന്നതിന്റെ വീഡിയോ അടുത്തിടെ മഞ്ജു പുറത്ത് വിട്ടിരുന്നു. പല പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഈ വീഡിയോയ്ക്ക് പിന്നാലെ നടി നേരിട്ടിരുന്നു.
ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഇതേ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മഞ്ജു. ഞാൻ എന്റെ ദേഹത്ത് ടാറ്റു അടിച്ചിരിക്കുന്നു, അതിന് സോഷ്യൽ മീഡിയയ്ക്ക് എന്താണ്. എന്നെകുറിച്ച് എപ്പോഴാ ആൾക്കാര് സംസാരിക്കാത്തെ. ഇപ്പോ ഇതിനകത്തും വിവാദമുണ്ടാവും. ഞാൻ അപ്പോ അതിനെ അങ്ങനെയെ കാണുന്നുള്ളൂ. എനിക്ക് അതിലൊന്നും വിഷമമില്ല. വിഷമിക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു. നമുക്ക് ആകെ നനഞ്ഞാൽ കുളിരൂലാ എന്ന് പറയുന്നില്ലെ. അപ്പോ അത് അത്രയേയൂള്ളൂ- മഞ്ജു പറഞ്ഞു.
നൂറ് പേര് സോഷ്യൽ മീഡിയയിൽ ചീത്ത വിളിക്കുമ്പോ എന്നോട് പേഴ്സണലായിട്ട് ഇരുനൂറ് പേര് വന്ന് പറയുന്നുണ്ട് ഞങ്ങൾക്ക് ചേച്ചിയെ ഇഷ്ടമാണെന്ന്. എനിക്ക് അതുമതി. ഇരുനൂറ് പേരില്ലെങ്കിലും പത്ത് പേര് പറഞ്ഞാൽ മതി. അത് നമുക്ക് പോസിറ്റീവ് എനർജിയാണ്. ഞാൻ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്ന ആളാണ്. ഇന്നലെ ഒരു കാര്യം പറഞ്ഞ് ഇന്നത് മാറ്റിപ്പറയുന്ന ആളല്ല എന്നും മഞ്ജു കൂട്ടിച്ചേർത്തു.