കട്ടപ്പനയിലെ ഋതിക് റോഷന്റെ നായിക ഇനി അരുണിന് സ്വന്തം! നടി ലിജോമോൾ വിവാഹിതയായി! വിവാഹചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

ലിജോമോൾ മലയാളികൾക്ക് സുപരിചിതയായ നടിയാണ്. താരം അഭിനയരംഗത്തേക്കെത്തുന്നത് മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെയാണ്. സൂപ്പർഹിറ്റായി മാറിയ ഈ ചിത്രത്തിൽ സോണിയ എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. ലിജോമോൾ കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയത് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി എത്തിയതിന് ശേഷമാണ്. കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയായത്.

അരുൺ ആന്റണിയാണ് വരൻ. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ലിജോമോൾ വിവാഹവേഷത്തിൽ അതീവ സുന്ദരിയായിരുന്നു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധിപ്പേരാണ് വധു വരന്മാർക്ക് ആശംസകളുമായെത്തുന്നത്.

ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ് സിനിമയിലും ലിജോമോൾ അഭിനയിച്ചിട്ടുണ്ട്. സിവപ്പു മഞ്ചൾ പച്ചൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം.

Related posts