അങ്ങനൊന്ന് വേണമെന്ന് എനിക്ക് തോന്നിയിട്ടുമില്ല! കനിഹ മനസ്സ് തുറക്കുന്നു!

മലയാളികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് കനിഹ. ധാരാളം ഹിറ്റ് ചിത്രങ്ങളില്‍ കനിഹ നായികയായിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമെല്ലാം നായികയായും വേഷമിട്ടിട്ടുണ്ട്. എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ എത്തുന്നത്. ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നീട് പഴശ്ശിരാജ, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.

Kaniha: India Under Lockdown: Kerala Dance League judge Kaniha shares tips  to fight anxiety - Times of India
സോഷ്യല്‍ മീഡിയകളില്‍ സജീവമായ കനിഹ നിരവധി പോസ്റ്റുകള്‍ പങ്കുവെയ്ക്കാറുണ്ട്. ശരീര പ്രകൃതിയുടെ പേരില്‍ താരം നിരന്ദരം സൈബര്‍ ആക്രമണത്തിനും ഇരയായിരുന്നു. ഇതിനൊക്കെ കൃത്യമായ മറുപടിയും നടി നല്‍കാറുണ്ട്. ദിവ്യ വെങ്കിടസുബ്രഹ്‌മണ്യം എന്നാണ് കനിഹയുടെ യഥാര്‍ഥ പേര്. മറ്റ് നടിമാരെ പോലെ വലിയ ബ്രാന്‍ഡഡ് സാധനങ്ങള്‍ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ആളല്ല കനിഹ. എന്തുകൊണ്ടാണ് മറ്റ് നടിമാരെ പോലെ താന്‍ വസ്ത്രങ്ങള്‍ ധരിക്കാത്തതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കനിഹ.

Actress kaniha lock down photos - Real News India

ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാന്‍. പുത്തന്‍ വസ്ത്രങ്ങള്‍ മാത്രമെ ധരിക്കൂവെന്ന് എനിക്ക് നിര്‍ബന്ധമില്ല. ബ്രാന്റഡ് വസ്ത്രങ്ങള്‍ നിറഞ്ഞ അലമാരയും എനിക്കില്ല. അങ്ങനൊന്ന് വേണമെന്ന് തോന്നിയിട്ടുമില്ല. നടിമാര്‍ വസ്ത്രം ധരിക്കേണ്ട രീതി ഇങ്ങനെയാണ് എന്നൊന്നുമില്ലല്ലോ…? അവനവന് കംഫര്‍ട്ടബിള്‍ ആയ വസ്ത്രം ധരിക്കണം എന്ന പോളിസിയാണ് എനിക്കുള്ളത്’ കനിഹ പറയുന്നു. ബ്രോ ഡാഡിയാണ് കനിഹ അഭിനയിച്ച് ഇനി റിലീസിനെത്താനുള്ള ഏറ്റവും പുതിയ സിനിമ. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ ജനുവരി 26ന് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. മീന, ലാലു അലക്‌സ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് ബ്രോ ഡാഡി.

Related posts