വിദേശത്ത് പഠിച്ചു വളര്‍ന്ന ആളെന്ന നിലയില്‍ ഇത്തരം പ്രയോഗങ്ങള്‍ എനിക്കറിയില്ല! അശ്ലീല കമെന്റുകളോട് പ്രതികരിച്ച് നടി ജലജ

ജലജ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം മാലിക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നടിയുടെ മകളായ ദേവിയാണ് മാലിക് എന്ന ചിത്രത്തില്‍ ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചത്. ഇപ്പോള്‍ ഒരു അഭിമുഖത്തിൽ സംസാരിക്കവേ തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി.

കഴിഞ്ഞ ദിവസം ദേവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് താഴെയാണ് ഒരാള്‍ അശ്ലീല കമന്റുമായി എത്തിയത്. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ദേവി ഇന്‍സ്റ്റഗ്രാം സ്റ്റേറിയായി ഒരു മറുപടി പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഇതു വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ സത്യത്തില്‍ ആദ്യം എന്താണ് അയാള്‍ പറഞ്ഞതെന്ന് തനിക്ക് മനസ്സിലായില്ലെന്നാണ് ദേവി പറഞ്ഞത്. ആദ്യമായാണ് ഒരു നെഗറ്റീവ് കമന്റ്. എനിക്ക് സത്യത്തില്‍ എന്താണ് അയാള്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.

വിദേശത്ത് പഠിച്ചു വളര്‍ന്ന ആളെന്ന നിലയില്‍ ഇത്തരം പ്രയോഗങ്ങള്‍ എനിക്കറിയില്ല. ഞാന്‍ ഇതുവരെ ഇങ്ങനെയൊന്നും കേട്ടിട്ടില്ല. അതിനാല്‍ ഞാനത് വിട്ടു. എന്റെ ഒരു സുഹൃത്ത് വായിച്ചിട്ടാണ് ഇത്ര വള്‍ഗറായ ഒരു കാര്യമാണ് അയാള്‍ എഴുതിയിരിക്കുന്നതെന്ന് പറഞ്ഞത്. എനിക്കത് വിഷമമായി എന്ന് ദേവി പറയുന്നു. അടുത്ത കാലം വരെ എന്റെ പ്രൊഫൈല്‍ പ്രൈവറ്റ് ആയിരുന്നു. മാലിക് വന്ന ശേഷമാണ് ഞാനത് പബ്ലിക് ആക്കിയതു പോലും. – ദേവി പറയുന്നു.

Related posts