ഇനി ഒരു തിരിച്ചുവരവ് ഉണ്ടെങ്കിൽ ആ നായകൻറെ നായികയായി!

ഇന്ദ്രജ എന്ന നായികയെ മലയാളി സിനിമ പ്രേക്ഷകർ അത്രപെട്ടെന്ന് മറക്കില്ല. സൂപ്പർ താരങ്ങളോടൊപ്പം നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യുവാൻ ഇന്ദ്രജയ്ക്ക് സാധിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി താരം എത്തിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കു, തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ച താരം പിന്നീട് ടെലിവിഷന്‍ ഷോകളിലും പ്രത്യക്ഷപ്പെട്ടു. നര്‍ത്തകി കൂടിയാണ് ഇന്ദ്രജ.

ഒരു സ്വകാര്യ ചാനലിലെ ഷോയിൽ താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കില്‍ അതെങ്ങനെ ആയിരിക്കണമെന്നാണു അവതാരകന്റെ ചോദ്യം. മോഹന്‍ലാലിനൊപ്പം നായിക വേഷം ചെയ്തു കൊണ്ട്, ഗുരുവിനൊപ്പം ഒരു മാസത്തെ ഡാന്‍സ് ഷോ, മമ്മൂട്ടിക്കൊപ്പം പോലീസ് വേഷം, അല്ലെങ്കില്‍ ഭര്‍ത്താവിനൊപ്പം ഒരു സീരിയല്‍ എന്നിങ്ങനെ ആയിരുന്നു അവതാരകൻ ഇന്ദ്രജയ്ക്ക് നൽകിയ ഓപ്ഷന്‍സ്.


ചോദ്യത്തിന് ഇന്ദ്രജ തിരഞ്ഞെടുത്തത് മോഹന്‍ലാലിന്റെ നായികാ വേഷമാണ്. സൂപ്പര്‍ ഹിറ്റ് സിബി മലയില്‍ ചിത്രമായ ഉസ്താദിലാണ് ഇന്ദ്രജ ആദ്യമായി മോഹന്‍ലാലിന്റെ നായികാ വേഷം ചെയ്യുന്നത്. അതിനു ശേഷം ശ്രദ്ധ എന്ന ഐ വി ശശി ചിത്രത്തിലും ഇന്ദ്രജ മോഹന്‍ലാലിന് ഒപ്പം അഭിനയിച്ചു. മമ്മൂട്ടിക്കൊപ്പം ഗോഡ് മാന്‍, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിക്ക് ഒപ്പം എഫ് ഐ ആര്‍, അഗ്നി നക്ഷത്രം, എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കൂടാതെ ഇന്‍ഡിപെന്‍ഡന്‍സ്, ഉന്നതങ്ങളില്‍, കൃഷ്ണാ ഗോപാലകൃഷ്ണ, ചേരി, അച്ഛന്റെ കൊച്ചുമോള്‍, റിലാക്സ്, വാര്‍ ആന്‍ഡ് ലവ്, താളമേളം, മയിലാട്ടം, ലോകനാഥന്‍ ഐ എ എസ്, ബെന്‍ ജോണ്‍സന്‍, ഹൈവെ പോലീസ്, നരകാസുരന്‍, ഇന്ദ്രജിത് എന്നിവയാണ് ഇന്ദ്രജ അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍.

Related posts