മലയാളത്തിന്റെ പ്രിയ നായിക ഇന്ദ്രജയുടെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് അറിയാമോ

മലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമായ ഇന്ദ്രജ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. താരം ജനിച്ചത് തമിഴ്‌നാട്ടിലെ ഒരു കർണാടക സം​ഗീത കുടുംബത്തിലാണ്. ഇന്ദ്രജ നടൻ അബ്സറിനെ വിവാഹം ചെയ്തത് നീണ്ട ആറുവർഷങ്ങളുടെ പ്രണയത്തിനു ഒടുവിലാണ്. ഇന്ദ്രജ ഒരു തുളുബ്രാഹ്മണ യുവതിയായതുകൊണ്ടുതന്നെ മറ്റൊരു മതത്തിലെ ഒരാളെ വിവാഹം ചെയ്തത് വലിയ പ്രശ്നമായി മാറിയിരുന്നു.

സോഷ്യൽ മീഡിയയിൽ തുളു ബ്രാഹ്മണ സ്ത്രീയായ ഇന്ദ്രജ മുസ്ലീമിനെ വിവാഹം കഴിച്ചതിനെക്കുറിച്ച് നടത്തിയ പ്രസ്തവാനകൾ വീണ്ടും വൈറലാകുകയാണ് ഇപ്പോൾ. രണ്ടു വീടുകളിലും വലിയ ഭൂമി കുലുക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ആറു വർഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഞങ്ങളുടെ ബന്ധത്തിന്റെ ആഴം വീട്ടുകാർക്ക് തിരിച്ചറിയാനും അങ്ങനെ അവർ സമ്മതിക്കാനും സാധ്യതയുണ്ടെന്ന് കരുതി. അതിൽ പകുതി വിജയിക്കാനേ കഴിഞ്ഞുള്ളൂ. അങ്ങനെ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു എന്ന് ഇന്ദ്രജ പറഞ്ഞു.

അബ്സർ ഒരു ബിസിനസ്‌കാരനാണ്. കൂടാതെ തിരക്കഥാകൃത്തും നടനും ആണ്. ഈ പ്രൊഫഷനെക്കുറിച്ച് വ്യക്തമായറിയാം. മാത്രമല്ല പ്രണയത്തിനു മുൻപേ ഞങ്ങൾ നല്ല സുഹൃത്തുക്കളാക്കിയിരുന്നു. വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ, മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്സർ. അതോടെ മനസ്സു പറഞ്ഞു ലോക്ക് ചെയ്യൂ വിട്ടു കളയരുത് എന്നും ഇന്ദ്രജ പറഞ്ഞു.

Related posts