പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പമുള്ള പ്രിയനിമിഷങ്ങൾ പങ്കുവച്ച് ഗീതു മോഹൻദാസ്!

ഗീതു മോഹൻദാസ് ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ്. ഇപ്പോൾ താരം ‘മൂത്തോൻ’ എന്ന സിനിമയിലൂടെ ലോകമറിയുന്ന സംവിധായികയായി മാറിയിരിക്കുകയാണ്. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുമായി 2009-ലാണ് ഗീതുവിന്‍റെ വിവാഹം നടന്നത്. ഇവര്‍ക്ക് ആരാധന എന്ന ഒരു മകളും ഉണ്ട്. വളരെക്കുറച്ച് ചിത്രങ്ങൾ മാത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്.

May be an image of one or more people, people sitting and indoor

സിനിമയ്ക്കപ്പുറവും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് മഞ്ജു വാരിയരും ഗീതു മോഹൻദാസും ഭാവനയും സംയുക്താ വർമയും പൂർണ്ണിമ ഇന്ദ്രജിത്തുമൊക്കെ. തങ്ങളുടെ ഒത്തുചേരലുകളുടെയും സൗഹൃദനിമിഷങ്ങളുടെയുമൊക്കെ ചിത്രങ്ങളും വിഡിയോകളും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും പതിവാണ്. ഇപ്പോഴിതാ, ഗീതുമോഹൻദാസ് പങ്കുവച്ച ഒരു ചിത്രമാണ് വൈറൽ. ഗീതുവിനൊപ്പം ഭാവനയെയും സംയുക്ത വർമയെയും ചിത്രത്തിൽ കാണാം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രത്തിനു കമന്റുകളുമായി എത്തുന്നത്.

May be an image of 2 people, people sitting and indoor

കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഗീതു മോഹൻദാസ് സംവിധാന രംഗത്തേക്ക് എത്തിയത്. പിന്നാലെ ലയേഴ്‌സ് ഡയസ് എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങി. കഴിഞ്ഞ വർഷം നിവിൻ പോളിയെ നായകനാക്കിയാണ് മൂത്തോൻ എന്ന ചിത്രം ഗീതു ഒരുക്കിയത്. സിനിമ രണ്ട് പേരുടെയും കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു.

Related posts