നടി ചിത്ര വിട പറഞ്ഞു! പ്രിയ നായികയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമ!!

മലയാള സിനിമയിലെ തൊണ്ണൂറുകളിലെ ഹിറ്റ് നായികയായിരുന്ന പ്രിയ നടി ചിത്ര അന്തരിച്ചു.56 വയസ്സായിരുന്നു.ഹൃദയാഘാദം മൂലം ആയിരുന്നു മരണം. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. നടിയായും സഹനടിയായും ചിത്ര മലയാള സിനിമകളിൽ നിറഞ്ഞ് നിന്നിരുന്നു.

മോഹൻലാലിന്റെ ആട്ടക്കലാശത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്.


കൊച്ചിയിൽ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ ജനിച്ചു. ദിവ്യ എന്ന ഒരു അനുജത്തിയുണ്ട്. കൊച്ചി ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിൽ പഠിച്ചു. അച്ഛൻ മൈലാപ്പൂരിൽ റയില്വേയിൽ ഇലട്രിക്കൽ എഞ്ചിനീയറായിരുന്നതിനാൽ പിന്നീട് ഐ.സി എഫ് സ്കൂളിലാണ് പഠിച്ച്ത്. 1990ൽ വിജയരാഘവനെ വിവാഹം ചെയ്തു. ശ്രുതി എന്ന മകൾ ഉണ്ട്. അമ്മ ചെറുപ്പത്തിലെ മരണപ്പെട്ടു

Related posts