ചഞ്ചല്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ താരത്തിന്റെ കുഞ്ഞാത്തോൽ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 1998 ലാണ്. ജോമോള്‍ക്ക് ഒപ്പമാണ് ചിത്രത്തില്‍ ചഞ്ചല്‍ എത്തിയത്. ജോമോള്‍ ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. ചഞ്ചല്‍ അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും മികവ് പുലർത്തിയിരുന്നു. താരം വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിര താമസമാക്കുകയായിരുന്നു.
ചഞ്ചല്‍ അഭിനയിച്ച മറ്റു സിനിമകള്‍ ഓര്‍മ്മചെപ്പ്, ഋഷിവംശം എന്നിവയാണ്. ഇപ്പോള്‍ താരം സിനിമയില്‍ സജീവമല്ല. മാത്രമല്ല ഇപ്പോള്‍ ആരുമായും തനിക്ക് സിനിമയില്‍ അടുപ്പവുമില്ലെന്ന് താരം തുറന്ന് പറഞ്ഞു. ചഞ്ചലിന്റെ പ്രതികരണം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ്. ഇപ്പോള്‍ സിനിമയിലെ ആരുമായും അടുപ്പമില്ല, ആ സമയത്ത് ജോമോളുമായി നല്ല സൗഹൃദമായിരുന്നു. അവള്‍ കൊച്ചിയില്‍ വരുമ്പോള്‍ എന്റെ വീട്ടിലും ഞാന്‍ കോഴിക്കോട് പോകുമ്പോള്‍ ജോമോളുടെ വീട്ടിലും പോകുമായിരുന്നു എന്ന് ചഞ്ചല്‍ പറയുന്നു.
അതുപോലെ അമേരിക്കയില്‍ വന്ന സമയത്ത് ടെക്‌സസില്‍ ദിവ്യ ഉണ്ണി ഉണ്ടായിരുന്നു. ദിവ്യയുമായി ആ സമയത്ത് നല്ല സൗഹൃദമായിരുന്നു. എനിക്ക് നൃത്ത വിദ്യാലയം തുടങ്ങാന്‍ ദിവ്യ ഏറെ ഉപദേശങ്ങള്‍ തന്നു. ഇപ്പോള്‍ എല്ലാവരും അവരവരുടെ ജീവിത തിരക്കുകളിലാണ്. അതിനാല്‍ വിളികളില്ല. പോയ വര്‍ഷം വിനീത് ശ്രീനിവാസന്‍ അമേരിക്കയില്‍ വന്നപ്പോള്‍ ഒരു ദിവസം ഞങ്ങളുടെ നൃത്ത വിദ്യാലയത്തിലേക്ക് വന്നത് ഏറെ ആകസ്മികമായിട്ടായിരുന്നു. വിനീത് ശ്രീനിവാസന്റെ ബന്ധു എന്റെ വിദ്യാര്‍ത്ഥിയാണ്. വിനീത് വന്നത് അവര്‍ക്കൊപ്പമായിരുന്നു എന്നും ചഞ്ചല്‍ പറഞ്ഞു.