മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ താരം അവതരിപ്പിച്ച പരിമളം എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നീട് മമ്മൂട്ടി മോഹൻലാൽ ജയറാം തുടങ്ങി മലയാളത്തിലെ മുൻ നിര നായകന്മാരോട് അഭിനയിച്ചിരുന്നു. തന്റെ സ്വധാ സിദ്ധമായ അഭിനയ ശൈലികൾ കൊണ്ട് താരം തനിക്ക് ലഭിക്കുന്ന വേഷങ്ങൾ അതിന്റെ പൂർണതയോടെ ചെയ്തിരുന്നു. ചിത്തിരം പേസുതടി എന്ന ചിത്രത്തിലൂടെ താരം തമിഴിലേക്കും അരങ്ങേറ്റം കുറിച്ചു. പിന്നീട് തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളായി താരം മാറി.
ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും കന്നഡയിലും മറ്റുമായി തിരക്കിലാണ് താരം. കന്നഡ നിര്‍മ്മാതാവായ നവീനാണ് ഭാവനയുടെ ഭര്‍ത്താവ്. ഇപ്പോള്‍ അഞ്ചാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഭാവന. ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടി സന്തോഷം പങ്കുവെച്ചത്.
2018 ജനുവരി 22 നായിരുന്നു കന്നഡ നടനും നിര്‍മാതാവുമായ നായക് നവീനുമായുള്ള ഭാവനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷം മലയാള സിനിമയില്‍ സജീവമല്ലാത്ത ഭാവന നവീനൊപ്പം ബാംഗ്ലൂരിലാണ് താമസം. ഇടയ്ക്ക് കന്നഡയില്‍ ചില വന്‍ പ്രൊജക്ടുകളില്‍ താരം നായികയായി.
View this post on Instagram