മലയാളികളുടെ ഇഷ്ടതാരം ഭാമയ്ക്കും ഭർത്താവ് അരുണിനും പെൺകുഞ്ഞ് ജനിച്ചു. ഭാമയുടെ അടുത്ത ബന്ധുക്കൾ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന വിവരം പുറംലോകത്തെ അറിയിച്ചു. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ മുഴുവൻ കുടുംബവും. കുഞ്ഞ് ജനിച്ച വാർത്ത പുറത്ത് വന്നതോടെ ഭാമയ്ക്കും കുടുംബത്തിനും ആശംസകളുമായി ഒരുപാട് ആരാധകർ എത്തി.
കഴിഞ്ഞ വർഷം ജനുവരി 30 നായിരുന്നു ഭാമയും അരുൺ ജഗദീശും തമ്മിലുള്ള വിവാഹം നടക്കുന്നത്. കഴിഞ്ഞ വർഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറിയ ഈ വിവാഹം കോട്ടയത്ത് വച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് നടന്നത്. അരുൺ ദുബായിൽ ബിസിനസുകാരനായിരുന്നെങ്കിലും വിവാഹം കഴിഞ്ഞതോടെ നാട്ടിൽ സെറ്റിലാവുകയായിരുന്നു.
ഈ വിവാഹത്തിലേക്കെത്തിച്ചത് ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു. ഭാമയുടെ അരങ്ങേറ്റ ചിത്രം ലോഹിതദാസ് ചിത്രമായ നിവേദ്യമായിരുന്നു. ശേഷം നിരവധി ചിത്രങ്ങളിൽ തമിഴിലും തെലുങ്കിലുമായി താരം അഭിനയിച്ചു. ഭാമയുടെ യഥാർത്ഥ പേര് ലേഖിത എന്നായിരുന്നു. ഭാമ എന്ന് പേരുമാറ്റിയത് ലോഹിതദാസാണ്. ഭാമ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമാരംഗത്ത് നിന്നും മാറി നിൽക്കുകയാണ്. മറുപടി എന്ന 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.